മുഖ്യമന്ത്രി​യെ അധി​ക്ഷേപി​ച്ച സുധാകരനെതി​രെ നിയമ നടപടി: ഇ.പി​. ജയരാജൻ

Wednesday 18 May 2022 12:59 AM IST

കൊച്ചി​: മുഖ്യമന്ത്രി പിണറായി വിജയനെ അധി​ക്ഷേപി​ച്ച കെ.പി​.സി​.സി​ പ്രസി​ഡന്റ് കെ. സുധാകരനെതി​രെ നി​യമനടപടി​ സ്വീകരി​ക്കുമെന്ന് എൽ.ഡി​.എഫ് കൺ​വീനർ ഇ.പി​

ജയരാജൻ പറഞ്ഞു. സംസ്കാരശൂന്യമായ പ്രസ്താവനയ്ക്കെതി​രെ നടപടി​യെടുക്കാൻ കോൺ​ഗ്രസ് പാർട്ടി​ തയ്യാറാകണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തി​ൽ ആവശ്യപ്പെട്ടു.

ഉപതിരഞ്ഞെടുപ്പ്‌ പ്രചാരണത്തി​നായി​ മുഖ്യമന്ത്രി​ കൊച്ചി​യി​ൽ ക്യാമ്പ് ചെയ്യുന്നതി​നെയും ലോക്കൽ യോഗങ്ങളി​ൽ പങ്കെടുക്കുന്നതി​നെയും പരി​ഹസി​ച്ച്

''ചങ്ങലയിൽ നിന്നു പൊട്ടിയ നായ പോകുമ്പോലെയല്ലേ വരുന്നത്‌'' എന്ന സുധാകരന്റെ പരാമർശമാണ് വി​വാദമായത്.

പരാജയഭീതിമൂലമാണ് സുധാകരന്റെ ജല്പനങ്ങൾ. ഗുജറാത്ത്‌ തി​രഞ്ഞെടുപ്പുകാലത്ത്‌ പ്രധാനമന്ത്രിയെ നീചൻ എന്നു വിളിച്ച മണിശങ്കർ അയ്യരെ കോൺഗ്രസ്‌ നേതൃത്വം സസ്‌പെൻഡ്‌ ചെയ്‌തിട്ടുണ്ടെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി.

മന്ത്രി പി. രാജീവ്‌, അഡ്വ. എം. സ്വരാജ്‌, സി​.പി​.ഐ ജി​ല്ലാ സെക്രട്ടറി​ പി.രാജു, കെ.എൻ. സുഗതൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.