ട്രാൻസ്‌ജെൻഡർ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

Wednesday 18 May 2022 2:29 AM IST

തിരുവനന്തപുരം:വിവിധ ട്രാൻസ്‌ജെൻഡർ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഇന്ന് രാവിലെ 10ന് തൈക്കാട് ഗാന്ധി സ്മാരക നിധി ഓഡിറ്റോറിയത്തിൽ മന്ത്രി ആർ.ബിന്ദു നിർവഹിക്കും.കേരള യൂത്ത് ലീഡർഷിപ്പ് അക്കാഡമിയുമായി സഹകരിച്ച് ട്രാൻസ് ജെൻഡറുകളുടെ അഭിരുചിക്കനുസരിച്ച് തൊഴിലിൽ പരിശീലനം നൽകുന്ന 'സാകല്യം പദ്ധതി', ട്രാൻസ്‌ജെൻഡറുകൾക്ക് അടിയന്തര ഘട്ടങ്ങളിൽ ജില്ലാ ഓഫീസർമാർ മുഖേന ഒരു ലക്ഷം രൂപവരെ അനുവദിക്കുന്ന 'കരുതൽ ' എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുക.മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്.പഞ്ചാപകേശൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ ജയാഡാലി.എം.വി ,സുരക്ഷാമിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഷെറിൻ എം.എസ്,വാർഡ് കൗൺസിലർ മാധവദാസ് തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement