'അക്ഷരനിറവ്' തുടങ്ങി

Wednesday 18 May 2022 2:30 AM IST

തിരുവനന്തപുരം:ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും കേരള സർവകലാശാല സ്റ്റാഫ് റിക്രിയേഷൻ ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന അക്ഷരനിറവിന്റെ ഉദ്ഘാടനം കേരള സർവകലാശാല കൺട്രോളർ ഒഫ് എക്സാമിനേഷൻ പ്രൊഫ. ഡോ. എൻ ഗോപകുമാർ നിർവഹിച്ചു. അക്ഷരനിറവിന്റെ ഭാഗമായി സർവകലാശാല ജീവനക്കാരുടെ കുട്ടികൾക്കായി സീനിയർ-ജൂനിയർ തലത്തിൽ സാഹിത്യമത്സരങ്ങളും പ്രശ്നോത്തരിയും നടത്തും.എല്ലാ ദിവസവും ബാലസാഹിത്യ പുസ്തകങ്ങളുടെ പ്രദർശനവും വില്പനയും ഒരുക്കിയിട്ടുണ്ട്. 21വരെയാണ് അക്ഷരനിറവ്.ഉദ്ഘാടനച്ചടങ്ങിൽ സിൻഡിക്കേറ്റ് അംഗം ജി.ബിജുകുമാർ, സ്റ്റാഫ് റിക്രിയേഷൻ ക്ലബ് പ്രസിഡന്റ് ജി. മനു, സെക്രട്ടറി ഡി.വിപിൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിന്ദു.സി.വർഗ്ഗീസ്, ഫിനാൻസ് ഓഫീസർ ജി.ഇന്ദു, ഓഫീസ് മാനേജർ പ്രദീപ്കുമാർ ബി.എസ് എന്നിവർ പങ്കെടുത്തു.