കാലിഫോർണിയ വെടിവയ്പ് : പ്രതി പിടിയിൽ
Wednesday 18 May 2022 3:22 AM IST
ന്യൂയോർക്ക് : യു.എസിൽ കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടിയിൽ കഴിഞ്ഞ ദിവസം തായ്‌വാനീസ് ചർച്ചിൽ വെടിവയ്പ് നടത്തിയതെന്ന് കരുതുന്നയാൾ പിടിയിൽ. ഞായറാഴ്ച നടന്ന വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ലാസ് വേഗസ് സ്വദേശിയായ ഡേവിഡ് ചൗ ( 68 ) ആണ് പിടിയിലായത്. വംശീയ വിദ്വേഷമാണ് ഇയാളെ ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. യു.എസ് പൗരനാണെങ്കിലും ഇയാൾ ചൈനീസ് വംശജനാണ്. തായ്‌വാനീസ് വംശജരോടുള്ള വിദ്വേഷം മൂലം ഇയാൾ ലാസ് വേഗസിൽ നിന്ന് കാലിഫോർണിയയിലെത്തിയെന്നാണ് പൊലീസ് പറയുന്നത്.