അപവാദങ്ങളും ആരോപണങ്ങളും കേൾക്കാൻ സാദ്ധ്യതയുള്ള നക്ഷത്രക്കാർ ഇവരാണ്; പണത്തിന് നാളെ ബുദ്ധിമുട്ട് നേരിടേണ്ടിയും വന്നേക്കാം

Wednesday 18 May 2022 5:39 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 മെയ് 19 - 1197 ഇടവം 5 വ്യാഴാഴ്ച ( പുലർച്ചെ 5 മണി 36 മിനിറ്റ് 33 സെക്കന്റ് വരെ മൂലം ശേഷം പൂരാടം നക്ഷത്രം)

അശ്വതി: സഹോദര സഹായം ലഭിക്കും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിക്കും.

ഭരണി: ലോണുകള്‍ എളുപ്പത്തില്‍ കിട്ടും, പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും. വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും

കാര്‍ത്തിക: സഹോദരില്‍ നിന്നും മനക്ലേശം ഉണ്ടാകും, രാത്രിയിലുള്ള സഞ്ചാരം വേണ്ടി വരും കഴിയുന്നതും രാത്രി യാത്ര ഒഴിവാക്കുക,വളഞ്ഞ വഴിയിലൂടെയുള്ള ധനസമ്പാദനം ഒഴിവാക്കുക. .

രോഹിണി: പരാജയത്തില്‍ നിരാശപ്പെടാതെ വിജയം വരെ പ്രവര്‍ത്തിക്കണം. അന്യരുടെ വാക്കുകള്‍ കേട്ട് എടുത്തുചാടി ഒന്നും തീരുമാനിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയരുത്.

മകയിരം: ദുര്‍വാശിയും ദുരഭിമാനവും കാരണം കുടുബസമാധാനം നഷ്ടപ്പെടുത്തും, അത്യാവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും.
ദാമ്പത്യ സുഖക്കുറവ്, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം.

തിരുവാതിര: ചിലവിനേക്കാള്‍ വരവ് കുറഞ്ഞിരിക്കും, പകര്‍ച്ചാവ്യാധികള്‍ പിടിപെടാതെ നോക്കണം, ചില സംഗതികളില്‍ തീരുമാനമെടുക്കാന്‍ പാടുപെടും. ദാമ്പത്യ വിഷയങ്ങളില്‍ അസുഖകരമായ അവസ്ഥ, ശത്രു ദോഷം.

പുണര്‍തം: വിദ്യാര്‍ത്ഥികള്‍ക്കും,ജോലിക്കായി കാത്തിരിക്കുന്നവര്‍ക്കും സമയം അനുകൂലം, സുഹൃത്തുക്കള്‍ കാരണം അധികചിലവ് വരാം,
അധികാരികളുടെ പ്രോത്സാഹനവും മറ്റും ലഭിക്കും,

പൂയം: ഐശ്വര്യം നിറഞ്ഞു നില്‍ക്കുന്ന സമയം, വില്‍ക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നവയുടെ വില്‍പന നടക്കും, തൊഴിലില്‍ ഉയര്‍ച്ചയും പുത്തനുണര്‍വും ഉണ്ടാകും, കാര്യങ്ങൾ അനുകൂലമാകും, പ്രയത്നം സഫലമാകും, നുതന പദ്ധതികള്‍ ആസൂത്രണം ചെയ്യും.

ആയില്യം: സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും. വിദേശത്ത് നിന്നും ശുഭവാര്‍ത്തകള്‍ ശ്രവിക്കും, മേലധികാരികളില്‍ നിന്നും സഹായം ലഭിക്കും, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

മകം: എല്ലാവരോടും സൗമ്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യും, ദൈവാധീനം ഉണ്ട്, ജോലിമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം, മംഗള കാര്യങ്ങളില്‍ പങ്കെടുക്കും, സ്ത്രീകള്‍ കാരണം സുഖവും സമാധാനവും ആഗ്രഹസാഫല്ല്യവും, ഭാവി കരുപ്പിടിപ്പിക്കും.

പൂരം: ധനപരമായി ഉയര്‍ച്ച, വിദേശത്തുനിന്നും ശുഭവാര്‍ത്ത, വിദ്യാവിജയം നേടാൻ സാധിക്കുന്നതാണ്, കലാ സാഹിത്യരംഗത്തുള്ളവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും, ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും, സ്ത്രീസുഖം ലഭിക്കും.

ഉത്രം: ശത്രുക്കളുടെ ഉപദ്രവം കുറയും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും നേതൃത്വം വഹിക്കാനും യോഗം, കല, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നേട്ടം, ഔദ്യോഗികമായി ദൂരയാത്രകള്‍ വേണ്ടി വരും, വിദേശവാസം ഗുണംചെയ്യും, അകലെ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.

അത്തം: മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ടു കുഴപ്പങ്ങള്‍ വരുത്തിവയ്ക്കും, ചതിയില്‍പ്പെടാതിരിക്കാന്‍ സൂക്ഷിക്കണം, രഹസ്യ ഇടപാടുകള്‍ കാരണം മനോദുഃഖം, വിലപിടിച്ച സംഗതികള്‍ മോഷണം പോകും, ജീവിത പങ്കാളിയുടെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി അബദ്ധത്തില്‍ ചെന്ന് ചാടരുത്.

ചിത്തിര: കലാപ്രവര്‍ത്തനത്തില്‍ മനഃസുഖം കണ്ടെത്തും, ശത്രുജയം നേടും, ഏറ്റെടുത്ത സംഗതികള്‍ ഉത്തരവാദിത്തത്തോടെ ചെയ്തു തീര്‍ക്കും, നിറവോടു കൂടി കാര്യങ്ങൾ കൈകാര്യം ചെയ്യും, സന്താനത്തിന് അ​ന്യ​സ്ഥ​ല​ത്ത് ഉ​പ​രി​പ​ഠന യോ​ഗം, വി​ദ്യാ​ഭ്യാസ നേ​ട്ടം.

ചോതി: യാത്രയില്‍ ധന നഷ്ടമോ അധിക ചെലവോ വരും, വിജയത്തിനായി കഠിനമായി പ്രയത്നിക്കേണ്ടി വരും, ആരോപണങ്ങൾ രൂ​ക്ഷ​മാ​കാ​തെ നോ​ക്ക​ണം, കുടുബപരമായി ചില ക്ലേശങ്ങള്‍ വന്ന് ഭവിക്കാം, ശത്രുക്കള്‍ കൂടുതല്‍ ശക്തരാകും.

വിശാഖം: സന്മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിക്കാന്‍ പ്രേരണ ഉണ്ടാകും, സൂക്ഷിക്കുക, അ​നാ​വ​ശ്യ​ സാ​മ്പ​ത്തിക ഇ​ട​പാ​ടില്‍ ചെ​ന്ന് ചാ​ട​രു​ത്. ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ അപമാനം.

അനിഴം: വിദ്യാഭ്യാസ ത​ട​സം മാ​റും, അ​ന്യ​ദേ​ശ​ത്ത് വാ​ഗ്ദാ​നം ചെ​യ്യ​പ്പെ​ട്ട ജോ​ലി​ക്ക് ഭാ​ഗ്യം, അ​ച്ച​ട​ക്ക​മു​ള്ള ജോ​ലി​, മം​ഗ​ള​കാ​ര്യ​ത​ട​സം മാ​റും.

തൃക്കേട്ട: രോഗാവസ്ഥ, ശത്രു ഭീതിയും പരാജയവും, പലരംഗത്ത് നിന്നും പ്രശ്നങ്ങൾ രൂക്ഷമാകും, സമചിത്തതയോടെ വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ. വിവാഹാലോചനകള്‍ മുടങ്ങും, ക്ഷമക്കുറവ്.

മൂലം: ശുഭാപ്തി വിശ്വാസ വർദ്ധനയുണ്ടാകും, മനസ്സുഖം, ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ അനുകൂലമായ മാറ്റം ലഭിക്കും.

പൂരാടം: കടമകള്‍ നിറവേറ്റും, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, ഭൂമിയിടപാടുകള്‍ നടത്തും, കുടുംബത്തില്‍ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം.

ഉത്രാടം: വിനോദ യാത്രകള്‍ നടത്തും, ആത്മവിശ്വാസം കൂടും, നഷ്ടപ്പെട്ടന്നു കരുതിയ രേഖകള്‍ തിരികെ ലഭിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

തിരുവോണം: വ്യാപാര കാര്യങ്ങളില്‍ അഭിവൃദ്ധി, പ്രണയത്തില്‍ പുരോഗതി, കലാരംഗത്ത് പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും.

അവിട്ടം: ശത്രുക്കളെ ജയിക്കും, നിര്‍ബന്ധബുദ്ധി കാണിക്കും, ദീനാനുകമ്പ കാണിക്കും, ദാമ്പത്യത്തില്‍ സംതൃപ്തിയും സമാധാനവും ഉണ്ടാകും.

ചതയം: മാതാപിതാക്കള്‍ക്ക് ആരോഗ്യകാര്യത്തില്‍ പുരോഗതി, സുഖാനുഭവങ്ങള്‍, ദാമ്പത്യത്തില്‍ പുത്തനുണര്‍വ് അനുഭവപ്പെടും.

പൂരുരുട്ടാതി: തൊഴിലില്‍ അഭിവൃദ്ധിയും ധനപ്രാപ്തിയും, എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും. ധനാഗമാത്തിനു അനുകൂലമായ സാഹചര്യം.

ഉത്രട്ടാതി: ഭക്ഷ്യവസ്തുക്കളുടെ​ളു​ടെ വി​ത​ര​ണ​രം​ഗ​ത്ത് നേ​ട്ടം, വാ​ഹന വാ​യ്പ ല​ഭി​ക്കും, സ്ഥിര വ​രു​മാ​നം കൂ​ടും, സ്ഥാ​ന​ക്ക​യ​റ്റ തടസ്സങ്ങൾ മാ​റും.

രേവതി: വിവാഹ നി​ശ്ചയം നടത്തും, ചി​കിത്സാ രംഗത്ത് നേ​ട്ടം, അ​ഭി​നയ മി​ക​വ് കാണിക്കും, ആരോപണങ്ങൾ ത​ണു​ക്കും,​ ഗുണാനുഭങ്ങളുണ്ടാകും.

Advertisement
Advertisement