താമരശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു; അപകടം ഇറക്കം ഇറങ്ങിവരുമ്പോൾ, വൻ ഗതാഗതകുരുക്ക്

Wednesday 18 May 2022 6:44 PM IST

കോഴിക്കോട്: താമരശേരി ചുരത്തിൽ ടാങ്കർ ലോറി ഇറക്കം ഇറങ്ങിവരുമ്പോൾ മറിഞ്ഞ് വൻ ഗതാഗത കുരുക്ക്. ചുരത്തിലെ ആറാമത്തെ വളവിലാണ് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ലോറി മറിഞ്ഞത്. കെമിക്കൽ കയറ്റുന്നതിനായി പോകുകയായിരുന്നതിനാൽ ലോറി കാലിയായിരുന്നു.

തമിഴ്നാട് രജിസ്‌ട്രേഷനിലുള‌ള ലോറിയാണ് അപകടത്തിൽ പെട്ടത്. തുടർന്ന് രണ്ട്മണിക്കൂറോളമായി ചുരത്തിൽ വലിയ വാഹനകുരുക്കാണ് അനുഭവപ്പെടുന്നത്. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പൊലീസും അഗ്നിരക്ഷാ സേനയും ചുരം സംരക്ഷണ സമിതിയും ചേർന്ന് ഒരുവശത്തുകൂടി വാഹനം കടത്തിവിടുകയാണ്. ലോറി ഉയർത്താനുള‌ള ശ്രമം ആരംഭിച്ചിട്ടുണ്ട്.