മെയ് 18... ഇന്ത്യ ലോകത്തെ വിറപ്പിച്ച ദിനം... അമേരിക്ക കണ്ണു തളളിയത് ഇതിനോ?

Wednesday 18 May 2022 6:58 PM IST

മെയ് 18 ഇന്ത്യയ്ക്ക് പ്രത്യേക ദിനം. ഇത് ചരിത്രത്തില്‍ കോറി ഇട്ട ദിനം. അതെ മെയ് 18 രാജ്യത്തെ അഭിമാനത്തിന്രെ കൊടുമുടിയില്‍ എത്തിച്ച വിശേഷ ദിനം ആണ്. " സ്‌മൈലിങ് ബുദ്ധ"- ഇന്ത്യ ലോകത്തിന് സമ്മാനിച്ചത് ചരിത്രം ആണ്. .മെയ് 18 ന് ഇന്ത്യ നടത്തിയ 'സ്‌മൈലിംഗ് ബുദ്ധ' 'ബുദ്ധന്റെ ചിരി. ആ ഓപ്പറേഷന്‍ എന്തായിരുന്നു? .. മെയ് 18 ഇന്ത്യയ്ക്കാകെ ഒരു പ്രത്യേക തീയതിയാണ്. 1974 മെയ് 18 ന് ഇന്ത്യ 'സ്‌മൈലിംഗ് ബുദ്ധ' ഓപ്പറേഷന്‍ നടത്തി. രാജസ്ഥാനിലെ പൊഖ്റാനില്‍ ഇന്ത്യ നടത്തിയ ആദ്യത്തെ വിജയകരമായ അണുബോംബ് പരീക്ഷണമായിരുന്നു അത്. 'സ്‌മൈലിംഗ് ബുദ്ധ' എന്നായിരുന്നു ഓപ്പറേഷന് നല്‍കിയ കോഡ് നെയിം. സമാധാനപരമായ പരീക്ഷണമായിരുന്നെങ്കിലും ആണവ പരീക്ഷണം നടത്തിയ രാജ്യങ്ങളുടെ ഒരു ചെറിയ പട്ടികയില്‍ ഇന്ത്യ കയറികൂടിയിരുന്നു. അങ്ങനെ ചെയ്യുന്ന ലോകത്തിലെ ആറാമത്തെ രാജ്യമായിരുന്നു അത്. 1974ല്‍ ഒരു ബുദ്ധ പൂര്‍ണിമ ദിനത്തിലായിരുന്നു ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം. 'ബുദ്ധന്റെ ചിരി' എന്ന രഹസ്യനാമം നല്‍കിയ ആ പരീക്ഷണം നടന്ന് 24 വര്‍ഷത്തിനു ശേഷം മറ്റൊരു ബുദ്ധ പൂര്‍ണിമയിലാണ് രണ്ടാം അണുപരീക്ഷണം നടത്തിയത്. അതിനെ വിശേഷിപ്പിച്ചത് 'ബുദ്ധന്‍ വീണ്ടും ചിരിക്കുന്നു' എന്ന് ആണ്.


ഇന്ത്യയുടെ ആണവ ഗവേഷണ സ്ഥാപനമായ ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ അന്നത്തെ ഡയറക്ടര്‍ രാജാ രാമണ്ണയുടെ മേല്‍നോട്ടത്തിലാണ് പരീക്ഷണം നടന്നത്. ആ സുപ്രധാന വേളയില്‍ ഡോ. രാമണ്ണ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് ബുദ്ധന്‍ പുഞ്ചിരിച്ചു എന്ന് പറഞ്ഞതായി ചരിത്രം അടയാളപ്പെടുത്തുന്നു. നമുക്ക് അറിയാം ഇന്ത്യ നടത്തിയ ആദ്യത്തെ ആണവ പരീക്ഷണത്തിന്റെ പൊതുവേ അറിയപ്പെടുന്ന കോഡ് നാമമാണ് ബുദ്ധന്‍ ചിരിക്കുന്നു അഥവാ ഓപ്പറേഷന്‍ സ്‌മൈലിങ് ബുദ്ധ. 1974 മേയ് 18 രാവിലെ ഇന്ത്യന്‍ സമയം 8.05നായിരുന്നു പരീക്ഷണം. രാജസ്ഥാനിലെ ജയ്സാല്‍മൈര്‍ ജില്ലയിലെ പൊഖ്രാനിലെ ഇന്ത്യന്‍ ആര്‍മി ബേസായ പൊഖ്രാന്‍ പരീക്ഷണ റേഞ്ചിലാണ് ഈ പരീക്ഷണം നടത്തിയത്. യഥാര്‍ത്്ഥത്തില്‍ ഐക്യ രാഷ്ട്ര സഭയിലെ അഞ്ച് സ്ഥിരാംഗ ങ്ങളല്ലാതെ വേറൊരു രാജ്യം അണുപരീക്ഷണം നടത്തുന്നത് ആദ്യമായിട്ടായിരുന്നു. ബോംബിന്റെ പ്രഹരശേഷി 8 കിലോടണ്‍ ആയിരുന്നു. ശരിക്കും പറഞ്ഞാല്‍
പൊഖ്രാനിലെ ചെറുചലന ങ്ങളെപ്പോലും അമേരിക്ക ഭയപ്പാടോടെ ജാഗരൂകന്‍ ആയി ശ്രദ്ധിക്കുന്ന ഒരു കാലമുണ്ടായിരുന്നു.

മെയ് 18... ഇന്ത്യ ലോകത്തെ വിറപ്പിച്ച ദിനം... അമേരിക്ക കണ്ണു തളളിയത് ഇതിനോ?


അമേരിക്കന്‍ ചാര ഉപഗ്രങ്ങള്‍ സദാ കണ്ണും കാതും തുറന്നു വെച്ചിരിന്നു. 1974ല്‍ ആദ്യ ആണവ പരീക്ഷണത്തിന് ശേഷമാണ് അമേരിക്കയുടെ ശ്രദ്ധ പൊഖ്രാനിലേക്ക് നീളുന്നത്. യഥാര്‍ത്ഥത്തില്‍ വീണ്ടുമൊരു പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നു വെന്ന സംശയത്തി ലായിരുന്നു അവര്‍. അതെ,, സംശയങ്ങള്‍ ശരിയാണെന്ന് തെളിയിച്ചു കൊണ്ട് ഇന്ത്യയുടെ ഉരുക്കു വനിത ഇന്ദിരാഗാന്ധി യുടെ നേതൃത്വത്തില്‍ ഇന്ത്യ വീണ്ടും പൊഖ്രാനില്‍ തങ്ങളുടെ ശക്തി തെളിയിച്ചു. 1998ല്‍ മെയ് 11നായിരുന്നു ഇന്ത്യയുടെ രണ്ടാമത് ആണവ പരീക്ഷണം. 1974ല്‍ ഒരു ബുദ്ധ പൂര്‍ണിമ ദിനത്തിലായിരുന്നു ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം. 'ബുദ്ധന്റെ ചിരി' എന്ന രഹസ്യനാമം നല്‍കിയ ആ പരീക്ഷണം നടന്ന് 24 വര്‍ഷത്തിനു ശേഷം മറ്റൊരു ബുദ്ധ പൂര്‍ണിമയിലാണ് രണ്ടാം അണുപരീക്ഷണം നടത്തിയത്. അതിനെ വിശേഷിപ്പിച്ചത് 'ബുദ്ധന്‍ വീണ്ടും ചിരിക്കുന്നു' എന്നും. ഉച്ചയ്ക്ക് 3.45 നായിരുന്നു എല്ലാ നിരീക്ഷണ ക്കണ്ണുകളെയും കബളിപ്പിച്ചുകൊണ്ട് ആ പരീക്ഷണം നടന്നത്. ഒരു ഫിഷന്‍ ഡിവൈസ്, ലോയീല്‍ഡ് ഡിവൈസ്, ഒരു തെര്‍മോ ന്യൂക്ലിയര്‍ ഡിവൈസ് എന്നിവയാണ് ഇന്ത്യ ആദ്യദിനം പരീക്ഷിച്ചത്. അണുപരീക്ഷണത്തെക്കുറിച്ച് ആകെ അറിയാവുന്ന ഒരേയൊരു വ്യക്തി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി മാത്രമായിരുന്നു. ലോക പൊലീസായ അമേരിക്കയെ പോലും കബളിപ്പിച്ചു കൊണ്ടായിരുന്നു ആ പരീക്ഷണം അദ്ദേഹം നടത്തിയത്. 1998 മേയ് 11ന് അവരറി യാതെയാണ് ഇന്ത്യ പൊഖ്രാനില്‍ അണു പരീക്ഷണം നടത്തിയത്. ചാര ക്കണ്ണുകളുമായി കാത്തിരുന്ന അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ക്കൊന്നും ഇന്ത്യയുടെ ആ മൂവ് മനസിലാക്കാന്‍ സാധിച്ചില്ല. സത്യത്തില്‍ നിരീക്ഷണം ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് രണ്ടാം പരീക്ഷണത്തിനും പൊഖ്രാന്‍ തന്നെ ഇന്ത്യ തിരഞ്ഞെടുത്തത്. ശരിക്കും പറഞ്ഞാല്‍ ഒരിക്കല്‍ക്കൂടി അവിടെ ഇന്ത്യ പരീക്ഷണം നടത്തില്ല എന്ന മറ്റുള്ളവര്‍ വിശ്വസിച്ചിടത്തായിരുന്നു ഇന്ത്യയുടെ വിജയം എന്ന് കൂടി പറഞ്ഞു വയ്ക്കട്ടെ.

Advertisement
Advertisement