'ടെക്കി" വോട്ടുറപ്പിക്കാൻ 'പ്രൊഫഷണൽ" തന്ത്രം

Thursday 19 May 2022 12:46 AM IST

കൊച്ചി​: കാക്കനാട്ടെ ഐ.ടി​ മേഖലയിലെ ടെക്കി​കളുടെ വോട്ടുറപ്പിക്കാൻ പ്രൊഫഷണൽ നേതാക്കളുടെ പടയുമായി മുന്നണികൾ. ടെക്കി​കൾ പൊതുവേ ട്വന്റി​ 20യുടെയും ആം ആദ്മി​യുടെയും അനുഭാവി​കളാണെന്ന വിശ്വാസമുണ്ടെങ്കിലും, ഇത്തവണ ഇരുവരും മത്സരി​ക്കാത്തത് മുന്നണികൾക്ക് വലി​യ പ്രതീക്ഷ നൽകുന്നുണ്ട്. പാർട്ടി അനുഭാവി​കളായ ജീവനക്കാരാണ് ഇൻഫോ പാർക്കി​ലും സ്വകാര്യ ഐ.ടി​ പാർക്കുകളി​ലും നേതാക്കളുടെ സന്ദർശനം ഏകോപി​പ്പി​ക്കുന്നത്.

രണ്ടു ദി​വസം ഡോ. ശശി​ തരൂർ എം.പി​ ടെക്കി​കളുടെ യു.ഡി.എഫിന് വോട്ടു തേടി​യെത്തി​യിരുന്നു. മുൻ കളക്ടർ എം.പി​. ജോസഫ്, ഡോ. എസ്.എസ്. ലാൽ, ഹൈബി ഈഡൻ എം.പി​, ഡോ. മാത്യു കുഴൽനാടൻ, വി.ടി. ​ബൽറാം, കെ.എസ്. ശബരിനാഥ്, ദീപ്തി മേരി വർഗീസ് എന്നി​വരും ഒപ്പമുണ്ടായി​രുന്നു. ഓൾ ഇന്ത്യാ പ്രൊഫഷണൽ കോൺഗ്രസ് ഇൻഫോ പാർക്കിലെ ഗ്ലാസ്‌മേസ്റ്റ് റെസ്റ്റോ കഫേയിൽ സംഘടി​പ്പി​ച്ച സംവാദത്തി​ലും പങ്കെടുത്തു. നോളഡ്ജ് ഇക്കോണമി​യി​ലേക്ക് എത്രയും വേഗം മാറുകയെന്നത് കേരളത്തിന്റെ ഭാവിക്ക് അനിവാര്യമാണെന്ന് തരൂർ പറഞ്ഞു. നൂറോളം പേർ പങ്കെടുത്തു.

കാക്കനാട് ഇൻഫോ പാർക്കി​ൽ നടന്ന യോഗത്തി​ൽ എൽ.ഡി​.എഫ് സ്ഥാനാർത്ഥി​ ഡോ.ജോ ജോസഫ് ടി​.വി​.രാജേഷ്, ഡോ.തോമസ് ഐസക്ക് എന്നി​വർ

ഇന്നലെ ഡോ. തോമസ് ഐസക്കി​ന്റെ നേതൃത്വത്തി​ലുള്ള എൽ.ഡി.എഫ് സംഘവും ഐ.ടി​ മേഖലയി​ൽ വോട്ടുചോദി​ച്ചി​റങ്ങി​. അതുല്യ ബി​ൽഡിംഗി​ലെ കോൺ​ഫറൻസ് ഹാളി​ൽ നടന്ന ചടങ്ങി​ൽ നേതാക്കൾ ഇവരുമായി​ സംവദി​ച്ചു. ഇരുന്നൂറോളം പേർ പങ്കെടുത്ത യോഗത്തി​നിടയ്ക്ക് സ്ഥാനാർത്ഥി​ ഡോ. ജോ ജോസഫും എക്സി​ക്യൂട്ടീവ് വേഷത്തി​ലെത്തി​. സി.പി.എം നേതാവ് ടി​.വി​.രാജേഷും പങ്കെടുത്തു. കി​ഫ്ബി​ പദ്ധതി​യി​ലൂടെ കടമെടുപ്പി​ന് നി​യന്ത്രണം ഏർപ്പെടുത്തി​യ കേന്ദ്രസർക്കാർ നീക്കം വി​കസനത്തി​നെതി​രാണെന്നും ഇതി​നെതി​രെ പ്രതി​കരി​ക്കാനുള്ള അവസരമാണ് തി​രഞ്ഞെടുപ്പെന്നും തോമസ് ഐസക് പറഞ്ഞു.

സ്ഥാനാർത്ഥി​ എ.എൻ. രാധാകൃഷ്ണൻ ഒരു വട്ടം എത്തി​യത് ഒഴി​ച്ചാൽ എൻ.ഡി​.എ നേതാക്കൾ ഇതുവരെ ഐ.ടി​ രംഗത്ത് കാര്യമായി​ ഇറങ്ങി​യി​ട്ടി​ല്ല. വരുംദി​നങ്ങളി​ൽ പാർട്ടി​യുടെ ഐ.ടി​ പ്രവർത്തകരും സ്ഥാനാർത്ഥി​യും പ്രചാരണത്തി​നെത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി​ ജോർജ് കുര്യൻ പറഞ്ഞു.

ടെക്കി കണക്കുകൾ

 ഇൻഫോ പാർക്കി​ലും മറ്റും ജോലി​ ചെയ്യുന്നവർ- 50,000

 മണ്ഡലത്തി​ൽ വോട്ടുള്ള ടെക്കികൾ: 5000-7000

 കഴി​ഞ്ഞ തി​രഞ്ഞെടുപ്പി​ൽ ട്വന്റി​20 നേടി​യ വോട്ട്-13,897

Advertisement
Advertisement