സുധാകരന്റെ പ്രസ്താവന കേരളം അംഗീകരിക്കില്ല: കാനം

Thursday 19 May 2022 12:49 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചുള്ള കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന ജനാധിപത്യ കേരളം അംഗീകരിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ നേതാക്കൾ നടത്തുന്ന പ്രസ്താവനകളെ ജനങ്ങൾ വിലയിരുത്തുന്നത് അവരുടെ സംസ്കാരവുമായി ചേർത്തു വച്ചാണ്. സുധാകരന്റെ പ്രസ്താവന അദ്ദേഹത്തിന്റെ സംസ്കാരത്തിനു ചേർന്നതാകാം. സുധാകരൻ താനിരിക്കുന്ന കസേരയെപ്പറ്റി ഓർക്കണം. സി.കെ. ഗോവിന്ദൻ നായരെപ്പോലെയുള്ള മഹാരഥന്മാർ ഇരുന്ന കസേരയാണത്. പ്രസ്താവന കോൺഗ്രസ് അംഗീകരിക്കുന്നുണ്ടോ എന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കണം.

സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ കാനം പ്രതിഷേധിച്ചു. വാറംഗലിൽ ഭൂമി സമരത്തിൽ പങ്കെടുക്കാൻ പോകവേയാണ് അറസ്റ്റ്. നടപടിയിൽ ശക്തിയായി പ്രതിഷേധിക്കാൻ കാനം അഭ്യർത്ഥിച്ചു.

Advertisement
Advertisement