ഒാഹരി വിറ്റഴിക്കാൻ പി.എസ്.യു ഡയറക്‌ടർ ബോർഡിന് അധികാരം
Thursday 19 May 2022 12:00 AM IST
ന്യൂഡൽഹി: ഒാഹരികൾ വിറ്റഴിക്കാനും യൂണിറ്റുകൾ അടച്ചുപൂട്ടാനുമുള്ള തീരുമാനങ്ങളെടുക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളുടെ (പി.എസ്.ഇ) ഡയറക്ടർ ബോർഡിന് അധികാരം നൽകും. കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. പി.എസ്.ഇകൾക്ക് അനുബന്ധ സ്ഥാപനങ്ങളിലെ തുച്ഛമായ ഓഹരി വിറ്റഴിക്കലിന് അനുമതി നൽകാനുള്ള അധികാരം മാത്രമാണ് ഉണ്ടായിരുന്നത്.
ഉചിതമായ സമയത്ത് സാമ്പത്തിക നേട്ടമുണ്ടാക്കാനും നഷ്ടമുണ്ടാക്കുന്നതും കാര്യക്ഷമമല്ലാത്തതുമായ അനുബന്ധസ്ഥാപനങ്ങളും യൂണിറ്റുകളും സംയുക്ത സംരംഭങ്ങളും അടച്ചുപൂട്ടാനും വേണ്ടിയാണിതെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു.