പ്രഷർ കുക്കറിൽ ഈ ഭക്ഷണ സാധനങ്ങൾ ഒരിക്കലും പാചകം ചെയ്യരുത്, അപകടം പതിയിരിക്കുന്നത് ഇങ്ങനെ

Wednesday 18 May 2022 11:56 PM IST

അടുക്കളയിൽ പാചകം എളുപ്പമാക്കുന്നതിന് പ്രഷർ കുക്കർ വഹിക്കുന്ന പങ്ക് ചെറുതല്ല. വേഗത്തിൽ ഭക്ഷണ സാധനങ്ങൾ പാചകം ചെയ്തെടുക്കാൻ പ്രഷർ കുക്കർ സഹായിക്കുന്നു. എന്നാൽ എല്ലാത്തരം ഭക്ഷണവും കുക്കറിൽ പാചകം ചെയ്യുന്നത് നല്ലതല്ല. ചില ഭക്ഷണ സാധനങ്ങൾ കുക്കറിൽ തയ്യാറാക്കുന്നത് പാകം ചെയ്ത ഭക്ഷണത്തിലെ പോഷകങ്ങൾ നഷ്ടമാകുന്നതിനിടയാക്കും. കൂടാതെ അത് ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും.

പ്രഷർ കുക്കറിൽ അന്നജം അടങ്ങിയ ഭക്ഷണം തയ്യാറാക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് വിദഗ്ദ്ധാഭിപ്രായം. സാധാരണയായി ഏറ്റവും കൂടുതൽ പേർ പ്രഷർ കുക്കറിൽ പാചകം ചെയ്യുന്ന ഒന്നാണ് അരി. പ്രഷർകുക്കറിൽ അരി പാകം ചെയ്യുന്നതിവൂടെ അക്രിലമൈ‌ഡ് എന്ന ആരോഗ്യത്തിന് ഹാനികരമായ രാസവസ്തു സൃഷ്ടിക്കപ്പെടുന്നു. ഇത് കാൻസർ ഉൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്ക് കാരണമാകാം. കൂടാതെ പ്രഷർകുക്കറിൽ തയ്യാറാക്കുന്ന ചോറ് കഴിക്കുന്നത് അമിത വണ്ണത്തിനും ഇടയാക്കും.

അന്നജം അടങ്ങിയ ഉരുളക്കിഴങ്ങ് കുക്കറിൽ പാകം ചെയ്യുന്നത് ആരോഗ്യത്തിനെ അപകടത്തിലാക്കുകയും കാൻസർ,​ ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. അന്നജം അടങ്ങിയ പാസ്ത പ്രഷര്‍ കുക്കറില്‍ പാകം ചെയ്യരുത്. . ഇത് എല്ലായ്‌പ്പോഴും ഒരു ചട്ടിയില്‍ പാകം ചെയ്യുകയോ തിളപ്പിക്കുകയോ ചെയ്യണം.

പാലുത്‌പന്നങ്ങള്‍ പ്രഷര്‍ കുക്കറില്‍ പാകം ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കുറഞ്ഞ സമയത്തിനുള്ളില്‍ പാല്‍ ചൂടാകുന്നതിനാല്‍ പാല്‍ ഉത്പന്നങ്ങള്‍ കുക്കറില്‍ പാകം ചെയ്യരുത്. അതുപോലം പ്രഷര്‍ കുക്കറില്‍ മുട്ട പാകം ചെയ്യുമ്പോള്‍ വലിയ അപകടത്തിന് സാദ്ധ്യതയുണ്ട്. തിളയ്ക്കുന്ന മുട്ടകള്‍ക്ക് പൊതുവെ ഉയര്‍ന്ന ഊഷ്മാവ് ആവശ്യമാണ്, ഇത് പ്രഷര്‍ കുക്കറില്‍ പാകം ചെയ്താല്‍ അപകടങ്ങള്‍ക്ക് കാരണമായേക്കാം

പഴങ്ങളും പച്ചക്കറികളിലുമടങ്ങിയ . വിറ്റാമിനുകളും ധാതുക്കളും മറ്റ് പോഷകങ്ങളും പൂര്‍ണ്ണമായും നശിക്കുന്നതിനാല്‍ ഇവ പ്രഷര്‍ കുക്കറില്‍ പാകം ചെയ്യാന്‍ പാടില്ല. മത്സ്യം പ്രഷര്‍ കുക്കറില്‍ മത്സ്യം പാകം ചെയ്യരുത്, കാരണം അത് അല്‍പ്പം കൂടി വേവിച്ചാല്‍ അതിന്റെ രുചി നശിക്കും. കൂടാതെ, മത്സ്യം വെന്തു വരാന്‍ വളരെ കുറച്ച് സമയമേ എടുക്കൂ. :

Advertisement
Advertisement