ഭിന്നശേഷി കുട്ടികൾക്ക് യാത്രഅയപ്പ്

Thursday 19 May 2022 2:30 AM IST

തിരുവനന്തപുരം:സിംഗപ്പൂരിൽ എംപവറിംഗ് വിത്ത് ലൗ എന്ന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച കഴക്കൂട്ടം ഡിഫറന്റ് ആർട്സ് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾക്ക് നാളെ ഉച്ചയ്ക്ക് 12ന് എം.എൽ.എ കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകും. 22ന് സിംഗപ്പൂർ സമയം വൈകിട്ട് 5.30ന് റിപ്പബ്ലിക്ക് പോളിടെക്‌നിക് അഗോരാ ഹാളിൽ നടക്കുന്ന പരിപാടിയിൽ മിനിസ്ട്രി ഒഫ് കൾച്ചർ,കമ്മ്യൂണിറ്റി ആൻഡ് യൂത്ത്, സോഷ്യൽ ആൻഡ് ഫാമിലി ഡെവലപ്‌മെന്റ് പാർലമെന്ററി സെക്രട്ടറി എറിക് ചുവ എന്നിവർ സംബന്ധിക്കും.

Advertisement
Advertisement