കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയൻ സംസ്ഥാനതല നേതൃയോഗം

Thursday 19 May 2022 2:32 AM IST

തിരുവനന്തപുരം: പിണറായി സർക്കാർ കെ.എസ്.ആർ.ടി.സിയെ തകർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയന്റെ (ടി.ഡി.എഫ് ) 67-ാം വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സംസ്ഥാനതല നേതൃയോഗം തമ്പാനൂർ രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, ആർ.ശശിധരൻ,ഡി. അജയകുമാർ, എം.ഐ. അലിയാർ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement