കോൺഗ്രസിനെ പരിഹസിച്ച് പിഎം മോദിയുടെ പുതിയ ട്രെയിലർ

Tuesday 21 May 2019 4:52 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന പിഎം മോദി എന്ന ചിത്രത്തിന്‌റെ പുതിയ ട്രെയിലർ പുറത്ത് വിട്ടു. , ഒമംഗ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം മേയ് 24 ന് തിയേറ്ററുകളിലെത്തും.പുതിയ ട്രെയിലറിൽ കോൺഗ്രസിനേയും മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്തെ രാഷ്ട്രീയ അവസ്ഥയേയും പരിഹസിക്കുന്നുണ്ട്. മോദിയുടെ രാഷ്ട്രീയ പ്രവേശനം മുതലുള്ള കാര്യങ്ങൾ ചിത്രത്തിൽ ഉണ്ട്. വെള്ളിത്തിരയിൽ വിവേക് ഒബ്രോയിയാണ് മോദിയായി എത്തുന്നത്.

സുരേഷ് ഒബ്റോയിയും സന്ദീപ് സിംഗും ചേർന്നാണ് ചിത്രം നി‌ർമ്മിച്ചിരിക്കുന്നത്.മനോജ് ജോഷിയാണ് ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷായുടെ വേഷത്തിലെത്തുന്നത്. വിവേക് ഒബ്രോയിയെക്കൂടാതെ ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയലരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ട്രെയിലർ...