മാവേലിക്കര - പന്തളം റോഡ് വെള്ളപ്പൊക്ക ഭീഷണിയിൽ

Friday 20 May 2022 12:10 AM IST

ചാരുംമൂട് : കെ.എസ്.ടി.പിയുടെ അശാസ്ത്രീയമായ റോഡ് നിർമ്മാണം പന്തളം മാവേലിക്കര റോഡിനെ അപകടത്തിലും , വെള്ളപൊക്ക ഭീഷണിയിലുമാക്കി.

ഇടപ്പോൺ ഹൈസ്കൂളിന് പടിഞ്ഞാറ് വശം മുറിഞ്ഞവഴ കടവിന് സമീപം റോഡിന്റെ വശങ്ങളിൽ സൈഡ് വാൾ കെട്ടാത്തതിനാൽ ഓട നിർമ്മാണത്തിന് എടുത്ത കുഴി ഇടിഞ്ഞു താണതാണ് അപകട ഭീഷണി ഉയർത്തുന്നത്. ഇതുവഴി കടന്ന് പോകുന്ന വാഹനങ്ങൾ ഏത് നിമിഷവും വശങ്ങൾ തകർന്ന് കുഴിയിൽ പതിക്കാവുന്ന സ്ഥിതിയാണ്. ആറിന്റെ വശം തകർന്നതിനാൽ നദിയിലെ ജലം റോഡിലേക്ക് കയറാനും റോഡ് ഗതാഗതം തടസ്സപെടാനും സാധ്യതയുണ്ട് . വശങ്ങളിൽ സൈഡ് വാൾ നിർമ്മിക്കണമന്നാവശ്യ പ്പെട്ട് പഞ്ചായത്തംഗവും ബി.ജെ.പി. മാവേലിക്കര മണ്ഡലം പ്രസിഡന്റുമായ അഡ്വ.കെ.കെ അനൂപ് കെ.എസ് ടി.പി. എഞ്ചിനീയർക്ക് നിവേദനം നൽകി.

Advertisement
Advertisement