ലൈംഗിക ബന്ധത്തിന് ശേഷം ഈ രണ്ട് കാര്യങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ല, വിദഗ്‌ദ്ധർ പറയുന്നത് ഇങ്ങനെ

Thursday 19 May 2022 11:32 PM IST

ലൈംഗിക ബന്ധത്തിന് ശേഷം കുളിക്കുന്നത് സാധാരണ കാര്യമാണെന്നാണ് ചിലരുടെ ധാരണ. എന്നാൽ ലൈംഗിക ബന്ധത്തിന് ശേഷം കുളിക്കുന്നത് ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. സെക്സിന് ശേഷം ചെയ്യാൻ പാടില്ലാത്ത മറ്റു ചില കാര്യങ്ങളുമുണ്ടെന്ന് ഇവർ വ്യക്തമാക്കുന്നു.

സോപ്പ് തേച്ചു കുളിക്കുന്നത് ശരീരത്തിലെ അഴുക്കും പൊടിയും മാറ്റി ശരീരം ശുദ്ധമാക്കും. എന്നാൽ ലൈംഗിക ബന്ധത്തിന് ശേഷം സോപ്പുതേച്ചുള്ള കുളി വേണ്ടെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ഇതിന് ഒരു കാരണമുണ്ട്. ലൈംഗികബന്ധത്തിനു ശേഷം പുരുഷന്റെയും സ്ത്രീയുടെയും ജനനേന്ദ്രിയം വികസിച്ച നിലയിലായിരിക്കും.അത്യധികം സെൻസിറ്റീവ് ആയ ഈ ഭാഗങ്ങളിൽ സോപ്പിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ ചിലപ്പോൾ അസ്വസ്ഥത സൃഷ്ടിച്ചേക്കാം. അതിനാൽ കുളി നിർബന്ധമാണെന്ന് കരുതുന്നവർക്ക് സോപ്പുപയോഗിക്കാതെ കുളിക്കാമെന്നും ഇവർ നിർദ്ദേശിക്കുന്നു.

സെക്സിന് ശേഷം ചൂടുവെള്ളത്തിൽ കുളിക്കുന്നതും നല്ലതല്ല. ലൈംഗികബന്ധത്തിന് ശേഷം സ്ത്രീയുടെ .യോനീമുഖം വികസിച്ചായിരിക്കും കാണപ്പെടുക. ചൂടുവെള്ളത്തിലെ കുളി ഇവിടത്തെ ചർമ്മത്തിന് അണുബാധ ഉണ്ടാക്കാൻ കാരണമാകുമെന്നും ഇവർ വ്യക്തമാക്കുന്നു.

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കാൻ ഏറ്റവും നല്ലത് പേപ്പർ റോളോ ടവലോ ആണ്.

ലൈംഗികാവയവങ്ങൾ സാധാരണ അവസ്ഥയിലേക്ക് വരുന്നത് വരെ ഇങ്ങനെ ചെയ്യുന്നതാണ് ഉചിതം. എന്നാൽ നനഞ്ഞ ടിഷ്യു പേപ്പറുകൾ ഉപയോഗിക്കരുതെന്നും ഇതിൽ സുഗന്ധത്തിനായി ചേർക്കുന്ന കെമിക്കലുകൾ ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നും ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുന്നു.

Advertisement
Advertisement