വനിതാ ടിവി അവതാരകർ മുഖം മറയ്ക്കണം : താലിബാൻ

Friday 20 May 2022 3:34 AM IST

കാബൂൾ : അഫ്ഗാനിസ്ഥാനിൽ ടെലിവിഷൻ ചാനലുകളിൽ പരിപാടികൾ അവതരിപ്പിക്കുമ്പോൾ വനിതാ അവതാരകർ മുഖം മറച്ചിരിക്കണെന്ന ഉത്തരവുമായി ഭീകര സംഘടനയായ താലിബാൻ. രണ്ടാഴ്ച മുന്നേ, പൊതുഇടങ്ങളിൽ തല മുതൽ കാൽവിരൽ വരെ മറയ്ക്കുന്ന ബുർഖ ധരിക്കണമെന്ന ഉത്തരവിട്ടതിന് പിന്നാലെയാണ് സ്ത്രീകൾ മേൽ പുതിയ നിയന്ത്രണവുമായി താലിബാൻ രംഗത്തെത്തിയിരിക്കുന്നത്. ഉത്തരവിന് പിന്നാലെ മാസ്ക് ധരിച്ച് മുഖം മറച്ച വനിതാ അവതാരകരുടെ ചിത്രങ്ങൾ ട്വിറ്ററിലും മറ്റും പ്രചരിക്കുന്നുണ്ട്.