ലക്ഷദ്വീപിന് സമീപത്തു നിന്ന് ആയിരം കോടി വിലമതിക്കുന്ന ഹെറോയിൻ പിടികൂടി, മലയാളികൾ അടക്കം 20 പേർ കസ്റ്റഡിയിൽ

Friday 20 May 2022 5:06 PM IST

കൊച്ചി: ലക്ഷദ്വീപിന് സമീപം അഗത്തിക്കടുത്തുള്ള പുറംകടലിൽ വൻ ഹെറോയിൻ വേട്ട. ആയിരം കോടി വിലമതിക്കുന്ന 220 കിലോയുടെ ഹെറോയിൻ ആണ് കോസ്റ്റ് ഗാർഡും റവന്യൂ ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. മലയാളികളും തമിഴ്നാട് സ്വദേശികളും അടങ്ങിയ 20 പേരുടെ സംഘത്തെ സംഭവവുമായി ബന്ധപ്പെട്ട് പിടികൂടി. തമിഴ്നാട്ടിൽ നിന്നുള്ള മീൻപിടിത്ത ബോട്ടിൽ നിന്നാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടുന്നത്.