പ്രതിയ്ക്ക് 15 വർഷം തടവും പിഴയും.

Saturday 21 May 2022 2:00 AM IST

ചങ്ങനാശേരി . പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 15 വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും. ചിങ്ങവനം പൊലീസ് 2018 മാർച്ച് ഏഴിന് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി മേലുകാവ് മറ്റം വല്ല്യാട്ടിൽ ജോർജ്ജിനെ (അപ്പു,25) ആണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി പി ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അച്ചില്ലെങ്കിൽ മൂന്നുവർഷം കൂടി തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. ചിങ്ങവനം എസ് ഐ ആയിരുന്ന അനൂപ് സി നായരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക് പ്രേസിക്യൂട്ടർ പി എസ് മനോജ് ഹാജരായി.

Advertisement
Advertisement