1444 പേർക്ക് സ്വപ്‌ന ഭവനം.

Saturday 21 May 2022 12:11 AM IST

കോട്ടയം . രണ്ടാം പിണറായി വിജയൻ സർക്കാർ ചുമതലയേറ്റശേഷം ഒരു വർഷത്തിനുള്ളിൽ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫിലൂടെ ജില്ലയിൽ സ്വപ്‌ന ഭവനം സ്വന്തമാക്കിയത് 1444 കുടുംബങ്ങൾ. ലൈഫ് രണ്ടാംഘട്ടത്തിൽ 360 വീടുകളും മൂന്നാംഘട്ടത്തിൽ 735 വീടുകളും പട്ടികജാതി, പട്ടിക വർഗ, ഫിഷറീസ് വകുപ്പുകളുടെ അഡീഷണൽ പട്ടികയിലെ 349 വീടുകളും പൂർത്തീകരിച്ച് കുടുംബങ്ങൾക്ക് കൈമാറി. പാമ്പാടി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ ലൈഫ് വീടുകൾ നിർമിച്ചത്. നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ലൈഫിലൂടെ നിർമാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 22 ന് രാവിലെ 9 30ന് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മന്ത്രി വി എൻ വാസവൻ നിർവഹിക്കും.