ആരോഗ്യ കേരളത്തിൽ നിയമനം,അപേക്ഷിക്കാം.

Saturday 21 May 2022 12:20 AM IST

കോട്ടയം : ജില്ലയിലെ ആരോഗ്യ കേരളം പദ്ധതിയിൽ മെഡിക്കൽ ഓഫീസർ (അലോപ്പതി) , ആർ.ബി.എസ്.കെ കോ-ഓർഡിനേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : മെഡിക്കൽ ഓഫീസർ എം.ബി.ബി.എസ്, ടി.സി. എം.സി രജിസ്‌ട്രേഷൻ നിർബന്ധം. പ്രായപരിധി : 2022 മേയ് ഒന്നിന് 62 തികയാൻ പാടില്ല. ആർ.ബി.എസ്.കെ.കോ-ഓർഡിനേറ്റർ എം.എസ്‌.സി നഴ്‌സിംഗും കമ്പ്യൂട്ടർ പരിജ്ഞാനവും. ഒരു വർഷത്തെ പ്രവൃത്തി പരിചയംവേണം. പ്രായപരിധി : 2022 മേയ് ഒന്നിന് 40 തികയാൻ പാടില്ല. അപേക്ഷ 28 ന് വൈകിട്ട് അഞ്ചിനകം ആരോഗ്യ കേരളം ജില്ലാ ഓഫീസിൽ നേരിട്ട് നൽകണം. ഫോൺ : 04 81 23 04 84 4.

Advertisement
Advertisement