ഭാരത് ബച്ചാവോ ചെന്നിത്തല ഉദ്ഘാടനം ചെയ്യും
Saturday 21 May 2022 4:23 AM IST
തിരുവനന്തപുരം: രാജീവ് ഗാന്ധിയുടെ ചരമദിനമായ ഇന്ന് അദ്ദേഹം നാടിന് വേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച ശ്രീപെരുമ്പുത്തൂരിന്റെ മണ്ണിൽ 32 സ്‌നേഹദീപങ്ങൾ തെളിയിച്ച് രാജീവ് യൂത്ത് ഫൗണ്ടേഷൻ ദേശീയോദ്ഗ്രഥന പ്രതിജ്ഞ എടുക്കും. 'ഭാരത് ബച്ചാവോ ' എന്ന് പേരിട്ട പരിപാടിയുടെ ഉദ്ഘാടനം മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. തമിഴ്നാട് പി.സി.സി പ്രസിഡന്റ് അളഗിരി ദേശീയോദ്ഗ്രഥനപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കോൺഗ്രസ് നിയമസഭാകക്ഷി ലീഡർ ശെൽവ പെരുന്തഗൈ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദിനേശ് ഗുണ്ടുറാവു, സെക്രട്ടറിമാരായ വെല്ല പ്രശാന്ത്, വിശ്വനാഥ പെരുമാൾ , രാജീവ് യൂത്ത് ഫൗണ്ടേഷൻ സെൻട്രൽ കമ്മിറ്റി ചെയർമാൻ റഷീദ് പറമ്പൻ , തമിഴ്നാട് ചെയർമാൻ ശരവണകുമാർ, കർണാടക ചെയർമാൻ ടി.എം.ഷഹീദ് എന്നിവർ പങ്കെടുക്കും.