പാ രഞ്ജിത് ചിത്രത്തിൽ കമൽഹാസൻ
Saturday 21 May 2022 6:27 AM IST
കമൽഹാസനും സംവിധായകൻ പാ രഞ്ജിത്തും ഇതാദ്യമായി ഒന്നിക്കുന്നു. ചിത്രത്തിന്റെ കൂടുതൽ വിവരം വൈകാതെ പ്രഖ്യാപിക്കും. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് കമൽഹാസൻ ഇനി അഭിനയിക്കുന്നത്. അതിനുശേഷമാണ് പാ രഞ്ജിത് ചിത്രം ആരംഭിക്കുക. അതേസമയം വിക്രം ആണ് റിലീസിന് ഒരുങ്ങുന്ന കമൽഹാൻ ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ ,നരേൻ, ചെമ്പൻ വിനോദ് ജോസ്, കാളിദാസ് ജയറാം എന്നിവരോടൊപ്പം അതിഥി താരമായി സൂര്യയും എത്തുന്നു. കൈതിക്കും മാസ്‌റ്ററിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമായ വിക്രം ജൂൺ 3ന് തിയേറ്ററുകളിൽ എത്തും.