എല്ലാവരുടെയും ലാലേട്ടൻ, മോഹൻലാലിന് പിറന്നാൾ ആശംസ നേർന്ന് മഞ്ജു വാര്യരും ആസിഫ് അലിയും നിഖില വിമലും, വീഡിയോ
Friday 20 May 2022 8:31 PM IST
മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ പിറന്നാളാണ് ഇന്ന് . പ്രിയപ്പെട്ട ലാലേട്ടന് പിറന്നാൾ ആശംസ നേരുകയാണ് പ്രിയതാരങ്ങൾ. മഞ്ജു വാര്യർ, ആസിഫ് അലി, നിഖില വിമൽ, സിബി തോമസ്, സ്‌മിനു സിജോ, അലൻസിയർ, സെന്തിൽ കൃഷ്ണ, സാഗർ സൂര്യ തുടങ്ങിയവർ ലാലേട്ടന് ആശംസകളുമായി എത്തി.
ഒരിക്കലും കണ്ടാൽ മതിയാകാത്ത ലാലേട്ടന് ജന്മദിനാശംസകൾ എന്നാണ് മഞ്ദു വാര്യർ പറഞ്ഞത്. മലയാളിയുടെ ഐഡന്റിറ്റിയാണ് മോഹൻലാൽ എന്ന് ആശംസകൾ നേർന്ന് ആസിഫ് അലി പറഞ്ഞു. സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവനും മോഹൻലാലിന് പിറന്നാൾ ആശസം നേർന്നു.
വീഡിയോ കാണാം.