ലിപ്‌ലോക്കിനും ബിക്കിനിക്കും റെഡി, സാമന്തയെ ബോളിവുഡ് വിളിക്കുന്നില്ല

Saturday 21 May 2022 6:36 AM IST

ബോളിവുഡിൽ താര റാണിയായി മാറാൻ സാമന്ത ഒരുങ്ങുന്നുണ്ടെങ്കിലും നല്ല അവസരം ലഭിക്കുന്നില്ല. ലിപ് ലോക്ക് സീനിൽ അഭിനയിക്കാൻ തയ്യാറാണെങ്കിലും ബോളിവുഡിൽ നിന്ന് മികച്ച അവസരം വരാത്തതിന്റെ കാരണം സാമന്തയ്ക്കും അറിയില്ല. കങ്കണ റനൗട്ടിന്റെ പ്രൊഡക്‌ഷൻ ഹൗസ് ഉൾപ്പെടെ സാമന്തയെ ക്ഷണിച്ചെങ്കിലും ശക്തമായ ചുവടുവയ്പിന് സഹായകരമാകില്ലെന്ന് സാമന്ത കരുതുന്നു.

ഹിന്ദി സീരീസ് ഫാമിലിമാന്റെ രണ്ടാം സീസണിൽ അഭിനയിച്ചിട്ടും ബോളിവുഡ് സാമന്തയെ ചേർത്തുനിറുത്തുന്നില്ലെന്ന് പാപ്പരസികൾ. സാമന്ത ആദ്യമായാണ് സിരീസിൽ അഭിനയിക്കുന്നത്. അതേസമയം തമിഴിൽ കാതു വാക്കുല രണ്ടു കാതൽ ആണ് അവസാനം റിലീസ് ചെയ്ത ചിത്രം. തെലുങ്കിൽ ശാകുന്തളം, തമിഴിലും തെലുങ്കിലുമായി യശോദ എന്നീ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നുണ്ട്. വിജയ് ദേവര കൊണ്ടയും സാമന്തയും ഒന്നിക്കുന്ന തെലുങ്ക് റൊമാന്റിക് കോമഡി ചിത്രം ഖുഷി ഡിസംബർ 23ന് തിയേറ്ററുകളിൽ എത്തും.

Advertisement
Advertisement