മാലമോഷണക്കേസ് പ്രതിയെ സാഹസികമായി പിടികൂടി

Saturday 21 May 2022 12:07 AM IST

കായംകുളം : കായംകുളം കൃഷ്ണപുരത്ത് മാവേലി സ്റ്റോറിൽ വന്ന സ്ത്രീയുടെ മുന്നര പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച കേസിൽ കൊലക്കേസ് പ്രതിയ കായംകുളം പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തു.

കോട്ടയം തൃക്കൊടിത്താനം പായിപ്പാട് നാലുകോടി കൂടത്തെട്ട് വടക്കേ പറമ്പ് വീട്ടിൽ പാപ്പൻ എന്ന് വിളിക്കുന്ന തോമസ് കുര്യാക്കോസ് (45) ആണ് പൊലീസിന്റെ പിടിയിലായത് .

കൊലപാതകം, പിടിച്ചുപറി, കഞ്ചാവ് കേസുകൾ അടക്കം 22 ഓളം കേസുകളിൽ പ്രതിയാണ്. ഒരു സംഘം പൊലീസുകാർ പ്രതിയുടെ വീടിനടുത്തുള്ള സ്ഥലത്ത് രണ്ടു ദിവസം കാത്തിരുന്നാണ് ഇയാളെ തന്ത്രപരമായി കുടുക്കിയത്.

കഴിഞ്ഞ 7ന് ഉച്ചക്ക് കാപ്പിൽ മാവേലി സ്റ്റോറിന് മുന്നിൽ വെച്ച് സ്ത്രീയുടെ മൂന്നര പവൻ തൂക്കം വരുന്ന സ്വർണ്ണ മാല പറിച്ചു കൊണ്ടു പോയ കേസിലാണ് അറസ്റ്റ്. നമ്പർ മറച്ച സ്കൂട്ടറിൽ വന്നാണ് പ്രതികൾ മാല പൊട്ടിച്ചത്.
കായംകുളം ഡിവൈ,എസ്.പി യുടെ നേതൃത്വത്തിൽ രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. സി.സി ടിവി കാമറകൾ പരിശോധിച്ചും, മുമ്പ് സമാന കുറ്റകൃത്യങ്ങൾ ചെയ്തവരെ കുറിച്ചു അന്വേഷണം നടത്തിയുമാണ് പ്രതികളെ തിരിച്ചറിഞ്ഞത് .
സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐ മാരായ ശ്രീകുമാർ , ഉദയകുമാർ പൊലീസുകാരായ ബിനു മോൻ,ലിമു മാത്യു, സബീഷ് ,ജയലക്ഷ്മി, വിഷ്ണു, ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement
Advertisement