ജഗതിയുടെ ഹിറ്റ് ഡയലോഗിന് റീൽസുമായി ഭാവനയും കൂട്ടുകാരിയും; കെെയടിച്ച് സോഷ്യൽ മീഡിയ, വീഡിയോ കാണാം

Saturday 21 May 2022 3:00 PM IST

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി ഭാവന. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഒരു റീല്‍സ് വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.

'മുത്താരംകുന്ന് പി ഒ' എന്ന ചിത്രത്തിലെ രസകരമായ രംഗത്തിന്റെ റീല്‍സ് ചെയ്യുന്ന ഭാവനയെയും നടി ശില്‍പ ബാലയെയും വീഡിയോയിൽ കാണാം. ജഗതിയുടെ രംഗം ചെയ്യുന്നത് ഭാവനയാണ്. മുകേഷിന്റെ രംഗമാണ് ശില്‍പ ചെയ്‌തത്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രമാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ളത്.

ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ബോണ്‍ഹോമി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദറാണ് ചിത്രം നിർമ്മിക്കുന്നത്.