കുറ്റവും ശിക്ഷയും മേയ് 27ന്
രാജീവ് രവിയും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കുറ്റവും ശിക്ഷയും മേയ് 27ന് തിയേറ്ററുകളിൽ. സണ്ണി വയ്ൻ, ഷറഫുദ്ദീൻ, ശെന്തിൽ കൃഷ്ണ, അലൻസിയർ എന്നിവരാണ് മറ്റു താരങ്ങൾ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെപ്രശസ്തനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസും ശ്രീജിത്ത് ദിവാകരനും ചേർന്നാണ് രചന. ഛായാഗ്രഹണം സുരേഷ് രാജൻ. എഡിറ്റർ അജിത് കുമാർ, സൗണ്ട് തപസ് നായക്. കലാസംവിധാനം സാബു ആദിത്യൻ. മാർച്ച് ഫിലിം റോൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ കുമാർ വി.ആർആണ് നിർമ്മാണം. വിതരണം ഫിലിം റോൾ പ്രൊഡക്ഷൻസ് .