കഞ്ചാവ് തലയ്‌ക്ക് പിടിച്ചു; സമൂഹ നന്മയ്‌ക്കായി സ്വന്തം ലിംഗം മുറിച്ചു മാറ്റി യുവാവ്

Saturday 21 May 2022 4:02 PM IST

കഞ്ചാവിന്റെ ലഹരി തലയ്‌ക്ക് പിടിച്ചപ്പോൾ സ്വന്തം ലിംഗം തന്നെ മുറിച്ചു മാറ്റിയിരിക്കുകയാണ് ഒരു യുവാവ്. അസാമിലെ സോനിത്പൂർ ജില്ലയിലാണ് സംഭവം. സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന ആളാണ് സഹജുൽ അലി.

കഞ്ചാവ് വലിച്ച് മാനസിക വിഭ്രാന്തിയിലായതോടെയാണ് സഹജുൽ തന്റെ ലിംഗം മുറിച്ചു കളഞ്ഞത്. താൻ ചെയ്ത പാപങ്ങൾക്കുള്ള പ്രായശ്ചിത്തമെന്നവണ്ണമാണ് ഇദ്ദേഹം ഈ സാഹസത്തിന് മുതിർന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

' എന്റെ മതത്തിൽ കഞ്ചാവ് വലിക്കാനുള്ള സ്വാതന്ത്ര്യം ഇല്ല. പക്ഷേ എനിക്കത് ചെയ്യാതിരിക്കാൻ പറ്റില്ല. എന്റെ പ്രവൃത്തിയിലൂടെ സമൂഹത്തിന് എന്തോ മോശം സംഭവിക്കാൻ പോകുന്നുവെന്ന് തോന്നി. എല്ലാവരുടെയും നന്മയ്‌ക്ക് വേണ്ടിയും എന്റെ പ്രായശ്ചിത്തമായിട്ടുമാണ് ഈ ലിംഗം മുറിച്ചു മാറ്റിയത്. " സഹജുൽ അലി പറഞ്ഞു.

നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. പഴയ പോലെ ജീവിതത്തിലേക്ക് തിരിച്ചു വന്നാൽ ഇതുപോലുള്ള കാര്യങ്ങൾ സമൂഹനന്മയ്‌ക്കു വേണ്ടി ഇനിയും ചെയ്യുമെന്നും അലി മാദ്ധ്യമങ്ങളോട് പറഞ്ഞു.