തമിഴ്നാട്ടിലും ഒമിക്രോൺ ബി.എ

Sunday 22 May 2022 1:19 AM IST

ചെന്നൈ : തമിഴ്നാട്ടിൽ ചെങ്കൽപേട്ട സ്വദേശിക്ക് ഒമിക്രോൺ ബി.എ വകഭേദം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ബി.എ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസം ഹൈദരാബാദിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചത്. രണ്ട് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തൽ.