ധനപരമായും തൊഴിൽപരമായും നല്ലകാലമാണ് ഈ നക്ഷത്രക്കാർക്ക്, ബിസിനസിൽ പുരോഗതിയുണ്ടാകും

Saturday 21 May 2022 6:42 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 മെയ് 22 1197 ഇടവം 8 ഞായറാഴ്ച

(രാത്രി 10 മണി 46 മിനിറ്റ് 11 സെക്കന്റ് വരെ അവിട്ടം ശേഷം ചതയം നക്ഷത്രം )

അശ്വതി: ആരോഗ്യപരമായി അനുകൂല സമയമാണ്. വിവാഹം വാക്കാൽ ഉറപ്പിക്കും, തൊഴിൽ പരമമായ മാറ്റങ്ങൾ, അനാവശ്യമായ മാനസിക ഉത്ക്കണ്ഠ ഉണ്ടായിരുന്നത് അവസാനിക്കും. സുഹൃദ് സഹായം ലഭിക്കും.

ഭരണി: തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ മൂലം അസ്വസ്ഥതകൾ ഉണ്ടാകുമെങ്കിലും അവർ സ്വയം ഒഴിഞ്ഞു പോകും. യാത്രകൾ വേണ്ടിവരും. മാനസികമായ സന്തുഷ്ടി അനുഭവപ്പെടും. വാഹനവിൽപ്പനയിലൂടെ ധനലാഭം പ്രതീക്ഷിക്കാം.

കാർത്തിക: ഔദ്യോഗിക കർത്തവ്യങ്ങളിൽ നിന്നും വിട്ടുനിന്നിരുന്നവർക്ക് തിരികെ ജോലികളിൽ പ്രവേശിക്കുവാൻ സാധിക്കും. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിക്കുവാൻ സാധിക്കും. ജീവിതത്തിലെ ചില പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളും.

രോഹിണി: ആരോഗ്യപരമായും ധനപരമായും തൊഴിൽപരമായും നിലനിന്നിരുന്ന ബുദ്ധിമുട്ടുകൾ പൂർണമായും വിട്ടൊഴിയും. ബന്ധുക്കളിൽ നിന്നും ഗുണാനുഭങ്ങൾ ഉണ്ടാകും.

മകയിരം: പുതിയ സുഹൃദ് ബന്ധം മുഖേന ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകും. ആദ്ധ്യാത്മിക വിഷയങ്ങളിൽ താൽപര്യം വർദ്ധിക്കും. തൊഴിലിനായുള്ള പരിശ്രമങ്ങളിൽ മികച്ച വിജയം കൈവരിക്കും.

തിരുവാതിര: സ്വന്തം കഴിവിനാൽ കാര്യങ്ങൾ സാധിക്കും. തൊഴിലുമായി ബന്ധപ്പെട്ട് നിരവധി ദീർഘയാത്രകൾ വേണ്ടിവരും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. പിതൃസ്വത്ത് ലഭിക്കുകയോ പിതാവിൽ നിന്ന് ഗുണാനുഭവങ്ങൾ ഉണ്ടാവുകയോ ചെയ്യും.

പുണർതം: എല്ലാ കാര്യത്തിലും ശ്രദ്ധയോടെ മാത്രം ഇടപെടുക. കൂട്ടുകെട്ടുകൾ മൂലം ആപത്തിൽ പെടാൻ സാധ്യത, ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും.

പൂയം: പൊതു പ്രവർത്തകർ അനാവശ്യമായ ആരോപണങ്ങൾ മൂലം വിഷമിക്കും. ജോലിയിൽ പ്രശ്‌നങ്ങൾ ഉടലെടുക്കും. കർമ്മ രംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക.

ആയില്യം: വിദ്യാർത്ഥികൾക്ക് അലസത വർദ്ധിക്കും. പഠനത്തിൽ ശ്രദ്ധ കുറയും, തൊഴിലുമായി ബന്ധപ്പെട്ട് അധിക യാത്രകൾ വേണ്ടിവരും. പിതാവിനോ പിതൃ സ്ഥാനീയർക്കോ അരിഷ്ടതകൾ ഉണ്ടാകും. അസ്ഥിസംബന്ധമായ രോഗങ്ങൾ പിടിപെടും , സൗഹൃദങ്ങളിൽ ഉലച്ചിൽ തട്ടാതെ ശ്രദ്ധിക്കുക.

മകം: ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. സന്താന ഗുണമനുഭവിക്കും. ബിസിനസ്സിൽ പുരോഗതി, ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക, അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും.

പൂരം: പ്രവർത്തനപരമമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം. പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും, തൊഴിൽ രംഗത്ത് മികവോടെ മുന്നേറും, രോഗ ശമനമുണ്ടാകും, ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ വർധിക്കും.


ഉത്രം: തൊഴിൽ പരമായ സ്ഥലംമാറ്റം ഉണ്ടാകും. ഗൃഹത്തിൽ ശാന്തത കൈവരും. കലാരംഗത്ത് മികച്ച നേട്ടം. ബന്ധു ഗൃഹങ്ങളിൽ മംഗള കർമങ്ങൾ നടക്കും. ബന്ധു ജനങ്ങളുമായി കൂടുതൽ അടുത്തു പെരുമാറും.

അത്തം: ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാനിടയുണ്ട്, കുടുംബത്തിൽ സ്ത്രീജനങ്ങൾ മുഖേന കലഹ സാധ്യത. ബന്ധുജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും, ജീവിതപങ്കാളിക്ക് രോഗ അരിഷ്ടതകൾക്ക് സാദ്ധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഇടപെടേണ്ടിവരും.

ചിത്തിര: ഉറ്റ സുഹൃത്തിന്റെ ഇടപെടൽ മൂലം നേട്ടങ്ങൾ. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കൾ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. ഉപഹാരങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും.

ചോതി: ആരോഗ്യപരമായ വിഷമതകൾ ശമിക്കും , തൊഴിലിൽ നല്ല മാറ്റങ്ങൾ നേട്ടങ്ങൾ എന്നിവയുണ്ടാകും. മാനസിക സന്തോഷം വർധിക്കും. സാമ്പത്തിക ബാദ്ധ്യതകൾ കുറയ്ക്കാൻ കഴിയും. വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും.

വിശാഖം: ഭാര്യാ ഭർത്തൃബന്ധത്തിൽ നില നിന്നിരുന്ന പ്രശ്‌നങ്ങൾ ശമിക്കും. സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം , വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും. സാമ്പത്തികമായി ഉണ്ടായിരുന്ന വിഷമതകൾ ശമിക്കും, പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.

അനിഴം: ഗൃഹാന്തരീക്ഷത്തിൽ പ്രശ്‌നങ്ങൾ ഉടലെടുക്കാം. സ്ത്രീജനങ്ങൾ മുഖേന കലഹം ഉണ്ടാകാനിടയുണ്ട്. മാതാപിതാക്കളുമായി അഭിപ്രായ ഭിന്നത ഉണ്ടായേക്കാം. ലഹരി വസ്തുക്കളിൽ നിന്ന് മുക്തി നേടണം. സാമ്പത്തിക അച്ചടക്കം പാലിക്കുവാൻ കഴിയാതെ വരും.

തൃക്കേട്ട: വിദേശ ജോലിയിൽ പ്രശ്നങ്ങൾ ഉടലെടുക്കും. കർമ്മ രംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകും അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക. ബന്ധുജനങ്ങൾ സംസാരം കൊണ്ട് മനസ്സിനെ മുറിപ്പെടുത്തും, അപവാദങ്ങളിൽ അകപ്പെടാതെ ശ്രദ്ധിക്കുക.

മൂലം: സ്വന്തം പ്രവർത്തനഫലമായി അപവാദം കേൾക്കേണ്ടതായി വരും, അന്യ സ്ത്രീജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകമ്പോൾ ശ്രദ്ധിക്കുക, കുടുംബ സുഹൃത്തുക്കളിൽ നിന്നുള്ള പെരുമാറ്റം വിഷമങ്ങൾ സൃഷ്ടിക്കും. വ്യവഹാരങ്ങളിൽ തിരിച്ചടിയുണ്ടായേക്കാം.

പൂരാടം: മാനസിക നിരാശ വർദ്ധിക്കും. സഹായ വാഗ്ദാനങ്ങളിൽ നിന്ന് സുഹൃത്തുക്കൾ പിൻവാങ്ങും. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിക്കുവാൻ കഠിനശ്രമം വേണ്ടിവരും. കാലാവസ്ഥാജന്യ രോഗ സാദ്ധ്യത. ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ നടത്തേണ്ടി വരും, സഹപ്രവർത്തകർ കാരണം മനോവിഷമം നേരിടും.

ഉത്രാടം: കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ. ബന്ധുജന സഹായം വഴി സാമ്പത്തിക വിഷമതകൾ മറികടക്കും. സർക്കാർ ജീവനക്കാർക്ക് തടസ്സപ്പെട്ടു കിടന്നിരുന്ന പ്രമോഷൻ ലഭിക്കും. ഉദ്യോഗാർഥികൾ ഇന്റർവ്യൂവിൽ നേട്ടം കൈവരിക്കും.

തിരുവോണം: പല തീരുമാനങ്ങളും നീട്ടി വയ്‌ക്കേണ്ടി വരും. ലഹരിവസ്തുക്കളിൽ താല്പര്യം വർധിക്കും. വിലപ്പെട്ട രേഖകൾ കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീർഘയാത്രകൾ ഒഴിവാക്കുക, ബന്ധുജന സഹായത്തിനു ശ്രമിച്ചാൽ വിജയിക്കുകയില്ല. വാക്കുതർക്കങ്ങളിലേർപ്പെട്ട് അപമാനമുണ്ടാകും.

അവിട്ടം: അപരിചിതരിൽ നിന്നുള്ള ചതിവുകൾ നേരിടുവാൻ സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വർധിക്കും. വാഹനയാത്രകളിൽ ശ്രദ്ധ പുലർത്തുക. പണമിടപാടുകളിൽ കൃത്യത പാലിക്കുവാൻ കഴിയാതെ വരും മേലദ്യോഗസ്ഥരുടെ അപ്രീതി സമ്പാദിക്കും.

ചതയം: പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരം . അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കങ്ങൾ അവസാനിക്കും, സകുടുംബം യാത്രകൾ നടത്തും. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും, പൊതു ദ്ധിക്കും ഭംഗം ഭംഗംപ്രവർത്തകർക്ക് ജനസമ്മിതിയുണ്ടാവും.

പൂരുരുട്ടാതി: പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക് വീട്ടുകാരിൽ നിന്നും അനുകൂല മറുപടി ലഭിക്കും. വ്യവഹാരങ്ങളിൽ വിജയിക്കും. ആത്മധൈര്യം വർധിക്കും. ദാമ്പത്യ ജീവിത്തിൽ നിലനിന്നിരുന്ന അരിഷ്ടതകൾ വിട്ടൊഴിയും. ശാരീരിക സുഖം അനുഭവത്തിൽ വരും. മാനസികമായി നിലനിന്നിരുന്ന സംഘർഷം അയയും. ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും.

ഉത്രട്ടാതി: ഉദ്ദിഷ്ട കാര്യ സാദ്ധ്യത്തിനുള്ള തടസ്സങ്ങൾ മറികടക്കും. ദാമ്പത്യ ജീവിതം സന്തോഷ പ്രദമായിരിക്കും. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തിൽ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും.

രേവതി:അധികാരികളിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. വ്യവഹാരങ്ങളിൽ വിജയംനേടും. മേലദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം, ഉദ്യോഗാർത്ഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം, തൊഴിൽ പരമമായ മേന്മയുണ്ടാവും.

Advertisement
Advertisement