ഉമ തോമസ് ഭാവി കേരളത്തിന്റെ പ്രതീക്ഷ ; ഇന്ദിരാ ഗാന്ധി, സോണിയ, സിരിമാവോ എന്നിവരുടെ പാതയിലെന്ന് ചെറിയാൻ ഫിലിപ്പ്

Saturday 21 May 2022 6:48 PM IST

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിനെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഫേസ്‌ബുക്ക് പോസ്റ്റിലാണ് ചെറിയാൻ ഫിലിപ്പ് ഉമ തോമസിനെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി,​ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി,​ ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി സിരിമാവോ ബന്ദാര നായകി ന്നിവരോട് ഉപമിച്ചത്.

.ഉമാ തോമസ് ഒരു ശക്തി ദേവതയാണ്. തൃക്കാക്കരയെ കീഴടക്കുന്ന ഉമ രാഷ്ട്രീയ വിഹായസിലെ ഉദയതാരമായി മാറുന്നു. മതേതരത്വത്തിന്റെ ഉത്തമ പ്രതീകമാണ്. ഭാവി കേരളത്തിന്റെ പ്രതീക്ഷയാണ് ഉമ തോമസെന്നും ചെറിയാൻ ഫിലിപ്പ് രപറയുന്നു.

ചെറിയാൻ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഉമാ തോമസ് ഒരു ശക്തി ദേവതയാണ്. തൃക്കാക്കരയെ കീഴടക്കുന്ന ഉമ രാഷ്ട്രീയ വിഹായസിലെ ഉദയതാരമായി മാറുന്നു. മതേതരത്വത്തിന്റെ ഉത്തമ പ്രതീകമാണ്. ഭാവി കേരളത്തിന്റെ പ്രതീക്ഷയാണ്. ഇന്ദിരാ ഗാന്ധി, സോണിയ ഗാന്ധി, സിരിമാവോ ബന്ദാരനായിക എന്നിവരുടെ പാതയിലാണ് മുന്നേറുന്നത്.