ചരിത്രമായി തമ്പ് ,കാനിൽ പ്രദർശിപ്പിച്ചു ഇന്ത്യൻ സിനിമയ്ക് അഭിമാന മുഹൂർത്തമെന്ന് ഷാജി എൻ.കരുൺ-ഡെക്ക്

Sunday 22 May 2022 6:01 AM IST

ജി.​അ​ര​വി​ന്ദ​ൻ​ ​എ​ന്ന​ ​വി​ഖ്യാ​ത​ ​ച​ല​ച്ചി​ത്ര​ ​പ്ര​തി​ഭ​യു​ടെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ക​ലാ​സൃ​ഷ്ടി​ക​ളി​ലൊ​ന്നാ​യ​ ​'​ത​മ്പ് "​ ​ലോ​ക​പ്ര​ശ​സ്ത​മാ​യ​ ​കാ​ൻ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​ക്ളാ​സി​ക് ​വി​ഭാ​ഗ​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​പ്ര​ദ​ർ​ശി​പ്പി​ച്ചു.​ ​ചി​ത്രം​ ​പു​റ​ത്തി​റ​ങ്ങി​ ​നാ​ലു​ ​പ​തി​റ്റാ​ണ്ടി​നു​ശേ​ഷമാണ് ചലച്ചി​ത്രകലയുടെ രാജകൊട്ടാരമായി​ വി​ശേഷി​പ്പി​ക്കപ്പെടുന്ന കാൻ ചലച്ചി​ത്രോത്സവത്തി​ൽ ഇൗ മലയാളചി​ത്രം പ്രദർശി​പ്പി​ച്ചത്. ​ഇ​ന്ത്യ​ൻ​ ​സി​നി​മ​യെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​അ​ഭി​മാ​ന​ ​മു​ഹൂ​ർ​ത്ത​മാ​ണെ​ന്ന് ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ച്ച​ ​വി​ഖ്യാ​ത​ ​ച​ല​ച്ചി​ത്ര​കാ​ര​ൻ​ ​ഷാ​ജി​ ​എ​ൻ.​ക​രു​ൺ​ ​പ​റ​‌​ഞ്ഞു. സ​ത്യ​ജി​ത് ​റേ​യു​ടെ​ ​പ്ര​തി​ദ്വ​ന്ദി​യും​ ​ക്ളാ​സി​ക് ​വി​ഭാ​ഗ​ത്തി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്. ത​മ്പി​ന്റെ​ ​പ്ര​ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​റെ​ഡ് ​കാ​ർ​പ്പ​റ്റ് ​വെ​ൽ​ക്ക​മാ​ണ് ​ല​ഭി​ച്ച​ത്.​ ​കാ​ൻ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​തീ​യ​റി​ ​ഫെ​ർ​മൗ​ക്സ് ​ഏ​വ​രേ​യും​ ​സ്വാ​ഗ​തം​ ​ചെ​യ്തു.​സി​നി​മ​ ​റീ​സ്റ്റോ​ർ​ ​ചെ​യ്യു​ന്ന​തി​ൽ​ ​മു​ഖ്യ​ ​പ​ങ്കു​വ​ഹി​ച്ച​ ​ശി​വേ​ന്ദ്ര​ ​സിം​ഗ് ​ദും​ഗാ​ർ​പൂ​ർ,​ ​ന​ടി​ ​ജ​ല​ജ,​ ​മ​ക​ൾ,​ ​ജ​ന​റ​ൽ​ ​പി​ക്ച്ചേ​ഴ്സി​നെ​ ​പ്ര​തി​ധീ​ക​രി​ച്ച് ​നി​ർ​മ്മാ​താ​വ് ​കെ.​ര​വീ​ന്ദ്ര​നാ​ഥ​ൻ​നാ​യ​രു​ടെ​ ​മ​ക​ൻ​ ​പ്ര​കാ​ശ് ​ആ​ർ.​നാ​യ​ർ.​പ്ര​സാ​ദ് ​ലാ​ബി​ലെ​ ​ന​ട​രാ​ജ് ​ത​ങ്ക​വേ​ലു​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു. ഇ​ത് ​സ​ന്തോ​ഷ​ ​നി​മി​ഷ​മാ​ണെ​ന്ന് ​ഇ​ന്ത്യ​ൻ​സി​നി​മ​യ്ക്ക്,​ ​പ്ര​ത്യേ​കി​ച്ച് ​മ​ല​യാ​ള​ ​സി​നി​മ​യ്ക്ക് ​ല​ഭി​ച്ച​ ​ഈ​ ​അ​ന്താ​രാ​ഷ്ട്ര​ ​അം​ഗീ​കാ​ര​ത്തി​ന്റെ​ ​വേ​ള​യി​ൽ​ ​ത​മ്പ് ​വീ​ണ്ടെ​ടു​ക്കു​ന്ന​തി​ൽ​ ​ത​ന്റേ​താ​യ​ ​പ​ങ്ക് ​വ​ഹി​ച്ച​ ​രാ​മു​ ​അ​ര​വി​ന്ദ​ൻ​ ​പ​റ​ഞ്ഞു.​ബം​ഗ്ളൂ​രു​വി​ൽ​ ​വി​ഷ്വ​ൽ​ ​ഡി​സൈ​ന​റും​ ​ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​ണ് ​ജി.​അ​ര​വി​ന്ദ​ന്റെ​ ​മ​ക​നാ​യ​ ​രാ​മു. 'ഏ​റെ​ക്കാ​ല​മാ​യി​ ​ഒ​രി​ട​ത്തും​ ​ഈ​ ​ചി​ത്രം​ ​ല​ഭ്യ​മാ​യി​രു​ന്നി​ല്ല.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​പു​തി​യ​ ​ത​ല​മു​റ​യി​ലെ​ ​ഭൂ​രി​ഭാ​ഗം​ ​ആ​ളു​ക​ൾ​ക്കും​ ​ഇ​ങ്ങ​നെ​ ​ഒ​രു​ ​ചി​ത്ര​മു​ണ്ടോ​ ​എ​ന്ന് ​സം​ശ​യ​മാ​യി​രു​ന്നു.​ ​കേ​ട്ട​വ​രു​ണ്ടെ​ങ്കി​ലും​ ​കാ​ണാ​നു​ള്ള​ ​അ​വ​സ​രം​ ​ഇ​ല്ലാ​യി​രു​ന്നു.​ ​ഈ​ ​ചി​ത്രം​ ​ഉ​ൾ​പ്പെ​ടെ​ ​അ​ച്ഛ​ൻ​ ​സി​നി​മ​യെ​ടു​ത്ത​ ​കാ​ല​ത്ത് ​അ​താ​യ​ത് ​എ​ഴു​പ​തു​ക​ൾ​ ​മു​ത​ൽ​ ​തൊ​ണ്ണൂ​റു​ ​വ​രെ​യു​ള്ള​ ​കാ​ല​ഘ​ട്ടം​വ​രെ​ ​ഈ​ ​ചി​ത്ര​ത്തി​നെ​ ​കു​റി​ച്ച് ​ഇ​ന്ത്യ​യി​ൽ​ ​പ​ല​യി​ട​ത്തും​ ​ച​ർ​ച്ച​ ​ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.​ ​ഇ​ന്നും​ ​പ​ല​ ​ഇ​ൻ​സി​സ്റ്റ്യൂ​ട്ടു​ക​ളി​ലും​ ​ഈ​ ​ചി​ത്ര​ത്തെ​ ​പ​റ്റി​ ​പ​ഠി​പ്പി​ക്കു​ന്നു​ണ്ട് ​പ​ക്ഷേ​ ​കാ​ണാ​നു​ള്ള​ ​അ​വ​സ​രം​ ​ഇ​ല്ലാ​യി​രു​ന്നു​ .​ ​റീ​സ്റ്റോ​ർ​ ​ചെ​യ്ത​തി​ലൂ​ടെ​ ​ന​ല്ല​ ​ക്വാ​ളി​റ്റി​യി​ൽ​ ​ചി​ത്രം​ ​വീ​ണ്ടും​ ​കാ​ണാ​നു​ള്ള​ ​അ​വ​സ​രം​ ​ഉ​ണ്ടാ​വു​ക​യാ​ണ്. കാനി​ൽ പ്രദർശി​പ്പി​ച്ചതി​ലൂടെ തമ്പ് ലോകത്തെ സി​നി​മാ ആസ്വാദകർക്കി​ടയി​ൽ വീണ്ടും ചർച്ചാ വി​ഷയമാകുന്നതി​ൽ സന്തോഷമുണ്ട് " - രാമു പറഞ്ഞു. സി​നി​മ​ ​വ​ർ​ഷ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞാ​യാ​ലും​ ​ശ​രി​യാ​യി​ ​വി​ല​യി​രു​ത്ത​പ്പെ​ടു​മെ​ന്ന​തി​ന്റെ​ ​തെ​ളി​വാ​ണ് ​കാ​നി​ലെ​ ​ത​മ്പി​ന്റെ​ ​പ്ര​ദ​ർ​ശ​ന​മെ​ന്ന്​ ​ഷാ​ജി​ ​എ​ൻ.​ക​രു​ൺ​ ​പ​റ​‌​ഞ്ഞു. ക്ളാസി​ക് വി​ഭാഗത്തി​ലാണ് തമ്പ് പ്രദർശി​പ്പി​ച്ചത് അദ്ദേഹം കൂട്ടി​ച്ചേർത്തു.