ബോളിവുഡ് ചിത്രം ആനന്ദിന് റീമേക്ക്

Sunday 22 May 2022 6:09 AM IST

ബോ​ളി​വു​ഡ് ​ചി​ത്രം​ ​ആ​ന​ന്ദി​ന് 51​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​റീ​മേ​ക്ക്.​ ​ക്ളാ​സി​ക് ​ചി​ത്ര​മാ​യ​ ​ആ​ന​ന്ദ് ​നി​ർ​മ്മി​ച്ച​ ​എ​ൻ.​സി.​ ​സി​പ്പി​യു​ടെ​ ​ചെ​റു​മ​ക​ൻ​ ​സ​മീ​ർ​ ​രാ​ജ് ​സി​പ്പി​യാ​ണ് ​റീ​മേ​ക്ക് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​രാ​ജേ​ഷ് ​ഖ​ന്ന​യും​ ​അ​മി​താ​ഭ് ​ബ​ച്ച​നും​ ​അ​ഭി​ന​യി​ച്ച​ ​ആ​ന​ന്ദ് 1971​ൽ​ ​ആ​ണ് ​പു​റ​ത്തി​റ​ങ്ങി​യ​ത്.​മ​ര​ണാ​സ​ന്ന​നും​ ​പ്ര​സ​ന്ന​നു​മാ​യ​ ​രോ​ഗി​യു​ടെ​യും​ ​ഡോ​ക്ട​റു​ടെ​യും​ ​ആ​ത്മ​ബ​ന്ധ​ത്തി​ന്റെ​ ​ക​ഥ​യാ​ണ് ​ചി​ത്രം​ ​പ​റ​യു​ന്ന​ത്.​ ​സാ​മാ​ന്യ​ ​വി​ജ​യം​ ​മാ​ത്രം​ ​നേ​ടി​യ​ ​ചി​ത്രം​ ​നി​ര​വ​ധി​ ​പു​ര​സ്കാ​ര​ങ്ങ​ൾ​ ​ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.​ ​ഹൃ​ഷി​കേ​ശ് ​മു​ഖ​ർ​ജി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ചി​ത്ര​ത്തി​ൽ​ ​സു​മി​ത​ ​സ​ന്യാ​ൽ,​ ​ര​മേ​ശ് ​ഡി​യോ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​പു​തി​യ​ ​ആ​ന​ന്ദി​ന്റെ​ ​സം​വി​ധാ​യ​ക​നും​ ​താ​ര​ങ്ങളും ആ​രാ​ണെ​ന്ന് ​അ​റി​വാ​യി​ട്ടി​ല്ലെ​ന്ന് ​പ്ര​മു​ഖ​ ​ട്രേ​ഡ് ​അ​ന​ലി​സ്റ്റ് ​ത​ര​ൺ​ ​ആ​ദ​ർ​ശ് ​അ​റി​യി​ച്ചു.

Advertisement
Advertisement