രാജീവ് ഗാന്ധി അനുസ്മരണം.

Sunday 22 May 2022 12:00 AM IST

കോട്ടയം. രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റി അനുസ്മരണവും ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കുട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണവിതരണവും നടത്തി. പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹ സമിതി അംഗം ഫിൽസൺ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.വൈശാഖ്, കെ.പി.സി.സി നിർവാഹക സമിതി അംഗം ജെ.ജി.പാലക്കലൊടി, സാബു ഈരയിൽ, ജയ്‌മോൾ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ അരുൺ മാർക്കോസ് മാടപ്പാട്ട്, ഗൗരി ശങ്കർ, നിഷാന്ത് ആർ.നായർ, ഡാനി രാജു, ശ്രീക്കുട്ടൻ, ഷൈൻ സാം തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement