അദ്ധ്യാപർക്ക് മികച്ച മെന്റേഴ്‌സ് ആകാൻ വിദ്യ എൻജിനിയറിംഗ് കോളേജിൽ പരിശീലനം

Saturday 21 May 2022 10:12 PM IST
അദ്ധ്യാപർക്ക് എങ്ങനെ മികച്ച മെന്റേഴ്‌സ് ആവാം എന്ന വിഷയത്തിൽ വിദ്യ എൻജിനിയറിംഗ് കോളേജിൽ നടന്ന പരിശീലനം.

വടക്കാഞ്ചേരി: ഏതൊക്കെ രീതിയിലാണ് വിദ്യാർത്ഥികളുമായി മികച്ച രീതിയിൽ മെന്ററിംഗ് നടത്തേണ്ടത് എന്ന വിഷയത്തിൽ തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജിൽ അദ്ധ്യാപർക്കായി പരിശീലനം സംഘടിപ്പിച്ചു. വിദ്യ സോഷ്യൽ എംപവർമെന്റ് സെന്ററാണ് പരിശീലനം സംഘടിപ്പിച്ചത്. പ്രമുഖ മനഃശാസ്ത്രജ്ഞ ഡോ. സീന ദേവകി അദ്ധ്യാപർക്കായി ക്ലാസ് നയിച്ചു. പരിശീലനം വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചീഫ് പാട്രൻ പി.കെ. അശോകൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി.ബി. സജി അദ്ധ്യക്ഷനായി. വിദ്യ എക്‌സിക്യുട്ടീവ് ഡയറക്ടർ സുരേഷ് ലാൽ, അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ പി.എൻ. ഉണ്ണിരാജൻ, വി.ഐ.സി.റ്റി ട്രസ്റ്റി കെ.കെ. തിലകൻ, വിദ്യ സോഷ്യൽ എംപവർമെന്റ് സെന്റർ മേധാവി ഡോ. സിജു കെ.സി, പ്രൊഗ്രാം കോ-ഓർഡിനേറ്റർമാരായ അഖില.ആർ, സൽക്കല എം.എസ് എന്നിവർ പങ്കെടുത്തു. പരിശീലനത്തിൽ വിവിധ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരും അദ്ധ്യാപകരും ഓൺലൈനായി പങ്കെടുത്തു.