കണ്ണൂരിൽ സിപിഎം - സിപിഐ സംഘർഷം,​ ഒരാൾക്ക് പരിക്ക്

Sunday 22 May 2022 2:39 AM IST

കണ്ണൂർ :തളിപ്പറമ്പിൽ സി.പി.എം സി.പി.ഐ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു,​ തളിപ്പറമ്പ് മാന്ധംകുണ്ടിലാണ് സംഘർഷമുണ്ടായത്. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം സി. ലക്ഷ്‌മണനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.