കാൻ വേദിയിൽ അർദ്ധ നഗ്നയായി പ്രതിഷേധിച്ച് യുവതി

Sunday 22 May 2022 3:17 AM IST

പാരീസ് : യുക്രെയിൻ അധിനിവേശത്തിനിടെ സ്ത്രീകൾക്ക് നേരെ റഷ്യൻ സൈന്യം നടത്തുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരെ കാൻ ഫിലിംഫെസ്​റ്റിവൽ വേദിയിൽ അർദ്ധ നഗ്നയായി എത്തി പ്രതിഷേധിച്ച് യുവതി.

ശരീരത്തിൽ യുക്രെയിൻ പതാകയുടെ നിറത്തിലെ പെയിന്റും ' ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് അവസാനിപ്പിക്കുക " എന്ന വാക്യവുമെഴുതി അടിവസ്ത്രം മാത്രം ധരിച്ച്‌ യുവതി വേദിയിലേക്ക് ഓടിക്കയറി.

ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ശ്രമിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് റെഡ് കാർപറ്റിൽ നിന്ന് നീക്കി. അപ്രതീക്ഷിത പ്രതിഷേധത്തിനിടെ കാനിലെ പരേഡ് അല്പസമയം തടസപ്പെട്ടു.