മെഹുൽ ചോക്സിക്കെതിരായ കേസ് പിൻവലിച്ച് ഡൊമിനിക്ക

Sunday 22 May 2022 3:17 AM IST

റോസോ : വിവാദ വജ്രവ്യാപാരി മെഹുൽ ചോക്സിക്കെതിരായ കേസ് കരീബിയൻ രാജ്യമായ ഡൊമിനിക്കയിലെ സർക്കാർ പിൻവലിച്ചു. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തി ചോക്സി ഇന്ത്യവിടുകയായിരുന്നു.

ആന്റിഗ്വയിലെത്തിയ ചോക്സി ഇവിടെ നിന്ന് ക്യൂബയിലേക്ക് കടക്കുന്നതിനിടെ ഡൊമിനിക്കയിൽ പൊലീസിന്റെ പിടിയിലാവുകയായിരുന്നു. കഴിഞ്ഞ വർഷം മേയ് 24നാണ് ചോക്സിക്കെതിരെ ഡൊമിനിക്ക കേസെടുത്തത്.

നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് ചോക്സിയ്ക്കെതിരെ സ്വീകരിച്ച കേസ് പിൻവലിക്കുന്നെന്ന് കാട്ടി ഡൊമിനിക്കയിലെ പബ്ലിക് പ്രോസിക്യൂഷൻസ് ഡയറക്ടർ മജിസ്‌ട്രേ​റ്റ് കോടതിയിൽ കത്ത് നൽകി. അതേസമയം, ഡൊമിനിക്കയുടെ നടപടി ചോക്സിയെ ഇന്ത്യയിലേക്കെത്തിക്കാനുള്ള സിബിഐ, ഇഡി നീക്കങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും.

Advertisement
Advertisement