പേറ്റുനോവും വളർത്തുനോവും അറിഞ്ഞ എല്ലാ അമ്മമാരും ഞങ്ങളോട് ക്ഷമിക്കുക; ചലച്ചിത്ര സംഘടനയായ 'അമ്മ'യ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി

Sunday 22 May 2022 10:00 AM IST

മലയാള ചലച്ചിത്ര സംഘടനയായ 'അമ്മ'യ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി. അമ്മയിലെ അച്ചടക്ക സമിതി കോമഡി സമിതിയാണ്. സംഘടന അതിന്റെ അംഗങ്ങളോട് കാണിക്കുന്നത് ആധുനിക രക്ഷകർത്വത്തമാണെന്നും പേരടി കൂട്ടിച്ചേർത്തു.

പീഡനക്കേസുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് കടന്ന നടൻ വിജയ് ബാബുവിന് എതിരെ 'അമ്മ'യിലെ അച്ചടക്ക സമിതി ഇതുവരെ യാതൊരുവിധത്തിലുള്ള നടപടികളും സ്വീകരിച്ചിട്ടില്ല. മാത്രമല്ല പാസ്പോർട്ട് പോലും റദ്ദാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച നടന് തുടർന്നും 'അമ്മ'യിൽ അംഗത്വം ഉണ്ടാവുകയും ചെയ്യും.

അതേസമയം സംഘടനയുടെ മീറ്റിംഗ് മൊബൈലിൽ ചിത്രീകരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയ്ക്ക് മുൻപിൽ ഹാജരാകണമെന്ന് സമിതി അറിയിച്ചിട്ടുമുണ്ട്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സംഘടനയെ പരിഹസിച്ചുകൊണ്ടുള്ള ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സംഘടന അതിന്റെ മക്കളെ രണ്ട് തട്ടിൽ നിറുത്തുന്ന സമീപനമല്ല സ്വീകരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം പേറ്റുനോവറിഞ്ഞവരും വളർത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും തങ്ങളോട് ക്ഷമിക്കുക എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം,