ജാഫർ ഇടുക്കിയും ടി.ജി. രവിയും ഒരുമിക്കുന്ന പാപ്പരാസികൾ

Monday 23 May 2022 6:51 AM IST

പൂജ ഇന്ന് അമ്മ ആസ്ഥാനത്ത്

ജാഫർ ഇടുക്കി, ടി.ജി. രവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മുനാസ് മൊയ്തീൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് പാപ്പ - രാസികൾ. ചിത്രത്തിന്റെ പൂജ ഇന്നുരാവിലെ 9.30 ന് കൊച്ചിയിൽ അമ്മ ആസ്ഥാനത്ത് നടക്കും. നവാസ് വള്ളിക്കുന്ന്, ശ്രീജിത് വർമ്മ, ഫഹദ്, എൽദോ രാജു, രോഹിത് മേനോൻ, അഞ്ജന അപ്പുക്കുട്ടൻ എന്നിവരാണ് മറ്റ് താരങ്ങൾ. ശ്രീജിത് വർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത് വർമ്മ നിർമ്മിക്കുന്ന ചിത്രത്തിന് രാജേഷ് പീറ്റർ ഛായാഗ്രഹണം നിർവഹിക്കുന്നു.എഡിറ്റർ സിയാദ് റഷീദ്, പി.ആർ.ഒ. എം.കെ. ഷെജിൻ