സിദ്ധാർത്ഥ ശിവയ്ക്കും കൃഷാന്ദിനും പദ്മരാജൻ പുരസ്കാരം
സംവിധായകരായ സിദ്ധാർത്ഥ ശിവ, കൃഷാന്ദ് എന്നിവർക്ക് പദ്മരാജൻ ചലച്ചിത്ര പുരസ്കാരം .ആണ് എന്ന ചിത്രത്തിലൂടെ സിദ്ധാർത്ഥ ശിവയ്ക്കും ആവാസവ്യൂഹംഎന്ന ചിത്രത്തിലൂടെയാണ് കൃഷാന്ദിനും പുരസ്കാരം.25000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. ആവാസവ്യൂഹത്തിലൂടെ കൃഷാന്ദ് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും കരസ്ഥമാക്കി.ബീന പോൾ ചെയർപേഴ്സണും വിപിൻ മോഹൻ, വിജയകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. അവാർഡുകൾ പിന്നീട് വിതരണം ചെയ്യുമെന്ന് പദ്മരാജൻ ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണൻ ജനറൽ സെക്രട്ടറി പ്രദീപ് പനങ്ങാട് സെക്രട്ടറി എ. ചന്ദ്രശേഖർ എന്നിവർ അറിയിച്ചു.