രാഹുൽ ഗാന്ധി ഇറ്റാലിയൻ കണ്ണട അഴിച്ചുമാറ്റി ഇന്ത്യൻ കണ്ണട ധരിക്കണം,​ അപ്പോഴറിയാം മോദി സർക്കാർ എന്തുചെയ്‌തെന്ന്; രൂക്ഷവിമർശനവുമായി അമിത് ഷാ

Sunday 22 May 2022 9:43 PM IST

ന്യൂഡൽഹി :​ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കണ്ണടച്ചിരിക്കുന്നവർക്ക് രാജ്യത്തെ വികസനങ്ങൾ കാണാവില്ലെന്ന് അമിത് ഷാ പറഞ്ഞു. ഇറ്റാലിയൻ കണ്ണട അഴിച്ചുമാറ്റി രാഹുൽ ഗാന്ധി ഇന്ത്യൻ കണ്ണട ധരിച്ചാൽ മോദി സർക്കാർ കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ എന്തു ചെയ്തെന്ന് കാണാൻ സാധിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.

രാഹുലിന്റെ അമ്മ സോണിയ ഗാന്ധി ജനിച്ചത് ഇറ്റലിയിലാണ്. ഇന്ത്യയുടെ അടിസ്ഥാന യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാത്ത ഈ ഇറ്റാലിയൻ പാരമ്പര്യങ്ങളെക്കുറിച്ച് ആരും പരാമർശിക്കാറില്ലെന്നും അരുണാചൽ പ്രദേശിൽ നടന്ന പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു. .

എ​ട്ടു​വ​ർ​ഷം​ ​കൊ​ണ്ട് ​ബി.​ജെ.​പി​ ​സ​ർ​ക്കാ​ർ​ ​രാ​ജ്യ​ത്തെ​ ​ടൂ​റി​സ​വും​ ​ക്ര​മ​സ​മാ​ധാ​ന​വും​ ​ശ​ക്തി​പ്പെ​ടു​ത്തി.​ 50​ ​വ​ർ​ഷ​ത്തി​നി​ടെ​ ​സം​ഭ​വി​ക്കാ​ത്ത​ ​വി​ക​സ​ന​ങ്ങ​ളാ​ണ് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​രാ​ജ്യ​ത്ത് ​ന​ട​പ്പാ​ക്കി​യ​തെ​ന്നും​ ​അ​മി​ത് ​ഷാ​ ​വ്യ​ക്ത​മാ​ക്കി. ല​ണ്ട​നി​ൽ​ ​ന​ട​ന്ന​ ​'​ഐ​ഡി​യാ​സ് ​ഫോ​ർ​ ​ഇ​ന്ത്യ​'​ ​പ​രി​പാ​ടി​യി​ൽ​ ​ന​ട​ത്തി​യ​ ​പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ​ ​പേ​രി​ൽ​ ​രാ​ഹു​ൽ​ഗാ​ന്ധി​ക്കെ​തി​രെ​ ​നി​ര​വ​ധി​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ൾ​ ​രം​ഗ​ത്തെ​ത്തി​യി​രു​ന്നു.​ ​ഇ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​അ​മി​ത്ഷാ​യു​ടെ​ ​വി​മ​ർ​ശ​നം.