ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ വെ​ട്ടിപ്പ​രി​ക്കേല്പി​ച്ച പ്ര​തി അ​റ​സ്റ്റിൽ

Monday 23 May 2022 12:20 AM IST

പൊ​ന്നാ​നി: ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ വെ​ട്ടി പ​രി​ക്കേൽപ്പി​ച്ച സം​ഭ​വ​ത്തിൽ പ്ര​തി അ​റ​സ്റ്റിൽ. പൊ​ന്നാ​നി കു​റ്റി​ക്കാ​ട് സ്വ​ദേ​ശി മൂ​ല​ക്കൽ ഹൗ​സിൽ ജം​ഷീ​റാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യു​മാ​യി പൊ​ലീ​സ് ച​ന്ത​പ്പ​ടി​യി​ലെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാൾ തൃ​ശൂർ, പെ​രി​ന്തൽ​മ​ണ്ണ എ​ന്നി​വി​ട​ങ്ങ​ളിൽ പോ​യ ശേ​ഷം പൊ​ന്നാ​നി​യി​ലെ​ത്തി വെ​ളി​യ​ങ്കോ​ട്ടെ ബ​ന്ധുവീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് പൊ​ന്നാ​നി സി.ഐ വി​നോ​ദ് വ​ലി​യാ​റ്റൂർ, എ​സ്.ഐ കൃ​ഷ്​ണ ലാൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്​ത​ത്.

പൊ​ന്നാ​നി ച​ന്ത​പ്പ​ടി​യിൽ വെ​ള്ളി​യാ​ഴ്​ച രാ​ത്രി എ​ട്ടോ​ടെ​യു​ണ്ടാ​യ ആ​ക്ര​മ​ണത്തിൽ ഓ​ട്ടോറി​ക്ഷ ഡ്രൈ​വറായ ക​ട​വ​നാ​ട് പ​റ​ങ്കി വ​ള​പ്പ് സ്വ​ദേ​ശി ക​വ​ള​ങ്ങാ​ട്ട് ന​രേ​ഷിനാണ് (40) ഗു​രു​ത​ര പ​രി​ക്കേ​റ്റത്. ന​രി​പ്പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്കൾ സ​ഞ്ച​രി​ച്ചി​രു​ന്ന സ്​കൂ​ട്ട​റിൽ എ​തിർ​ദി​ശ​യിൽ നി​ന്നും വ​ന്ന കാ​റി​ടി​ച്ച​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ തർ​ക്ക​മാ​ണ് ക​ത്തി​കു​ത്തിൽ ക​ലാ​ശി​ച്ച​ത്. വാ​ക്കു​തർ​ക്കം ചോ​ദ്യം ചെ​യ്​ത ന​രേ​ഷി​നെ കാ​റി​ലെ​ത്തി​യ സം​ഘം ക​ത്തികൊ​ണ്ട് വെ​ട്ടി പ​രി​ക്കേൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​ക്ര​മ​ത്തിൽ ഇ​യാ​ളു​ടെ കൈ​യ്യി​നും ത​ല​ക്കും പ​രി​ക്കേ​റ്റു. ഉ​ടൻ എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാൽ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ പ്രവേ​ശി​പ്പി​ച്ചു. പ്ര​തി​യെ റി​മാന്റ് ചെ​യ്​തു.

Advertisement
Advertisement