ആലപ്പുഴയിൽ നിന്ന് കാ​ണാ​താ​യ​ ​രാ​ഹു​ലി​ന്റെ​ ​പി​താ​വ് ​ജീ​വ​നൊ​ടു​ക്കി

Monday 23 May 2022 12:39 AM IST

ആ​ല​പ്പു​ഴ​:​ ​പ​തി​നേ​ഴു​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​ൻ​പ് ​ആ​ല​പ്പു​ഴ​യിൽ നിന്ന് ​ ​കാ​ണാ​താ​യ​ ​രാ​ഹു​ലി​ന്റെ​ ​പി​താ​വ് ​ജീ​വ​നൊ​ടു​ക്കി.​ ​പൂ​ന്തോ​പ്പ് ​(​പ​ഴ​യ​ ​ആ​ശ്ര​മം​)​ ​വാ​ർ​ഡി​ൽ​ ​രാ​ഹു​ൽ​ ​നി​വാ​സി​ൽ​ ​എ.​ആ​ർ.​രാ​ജു​ ​(58​)​ ​ആ​ണ് ​മ​രി​ച്ച​ത്.​ ​ഇ​ന്ന​ലെ​ ​വീ​ട്ടി​ൽ​ ​എ​ത്തി​യ​ ​അ​യ​ൽ​വാ​സി​യാ​ണ്‌​ ​വീ​ട്ടി​ലെ​ ​കി​ട​പ്പ് ​മു​റി​യി​ൽ​ ​കെ​ട്ടി​ത്തൂ​ങ്ങി​യ​ ​നി​ല​യി​ൽ​ ​മൃ​ത​ദേ​ഹം​ ​ക​ണ്ട​ത്.​ ഇ​ക്ക​ഴി​ഞ്ഞ​ 18​നാ​ണ് ​രാ​ഹു​ലി​നെ​ ​കാ​ണാ​താ​യി​ 17​ ​വ​ർ​ഷം​ ​പൂ​ർ​ത്തി​യാ​യ​ത്.​​ നോ​ർ​ത്ത് ​പൊ​ലീ​സ് ​എ​ത്തി​ ​മൃ​ത​ദേ​ഹം​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി.

2005​ ​മേ​യ് 18​നാ​ണ് ​മ​ദ്ധ്യ​വേ​ന​ൽ​ ​അ​വ​ധി​ക്കാ​ല​ത്ത് ​വീ​ടി​ന് ​സ​മീ​പ​ത്തെ​ ​മ​ഞ്ഞി​പ്പു​ഴ​ ​മൈ​താ​ന​ത്ത് ​ക്രി​ക്ക​റ്റ് ​ക​ളി​ക്കി​ടെ​ ​രാ​ഹു​ലി​നെ​ ​കാ​ണാ​താ​യ​ത്.​ ​ ​ഏ​ഴു​വ​യ​സ് ​പൂ​ർ​ത്തി​യാ​കും​ ​മു​ൻ​പാ​യി​രു​ന്നു​ ​രാ​ഹു​ലി​ന്റെ​ ​തി​രോ​ധാ​നം.​ സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ​ഗ​ൾ​ഫി​ൽ​ ​നി​ന്ന് ​മ​ട​ങ്ങി​യെ​ത്തി​യ​ ​രാ​ജു,​ ​പി​ന്നീ​ട് ​ശാ​രീ​രി​ക​ ​അ​സ്വ​സ്ഥ​ത​ക​ളെ​ത്തു​ട​ർ​ന്ന് ​ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​ ​കൊ​വി​ഡ് ​പ​രി​ശോ​ധ​ന​യ്ക്ക് ​ശേ​ഷം​ ​പോ​സ്റ്റ്‌​മോ​ർ​ട്ടം​ ​ന​ട​ത്തും.​ ​നോ​ർ​ത്ത് ​പൊ​ലീ​സ് ​മേ​ൽ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചു.​ ​ഭാ​ര്യ​:​ ​മി​നി​ ​(​ക​ൺ​സ്യൂ​മ​ർ​ ​ഫെ​ഡ് ​നീ​തി​ ​സ്റ്റോ​ർ​ ​ജീ​വ​ന​ക്കാ​രി​).​ ​മ​ക​ൾ​:​ ​ശി​വാ​നി​ ​(​ഒ​ൻ​പ​താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​നി​).