ജപ്പാനിൽ ഭൂചലനം
Monday 23 May 2022 3:04 AM IST
ടോക്കിയോ : കിഴക്ക്, വടക്ക് കിഴക്കൻ ജപ്പാനിൽ ഫുകുഷിമയിലും സമീപ പ്രദേശങ്ങളിലും റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.24 ഓടെയായിരുന്നു ഭൂചലനം. പസഫിക് തീരത്ത് ഇബരാകി പ്രവിശ്യയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പ് ഇല്ല. ടോക്കയ്, ഫുകുഷിമ ആണവ പവർ പ്ലാന്റുകൾ സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു.