ആലപ്പുഴയിൽ മർദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു; മകൻ അറസ്റ്റിൽ

Monday 23 May 2022 8:53 AM IST

ആലപ്പുഴ: മകന്റെ മർദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു. എണ്ണക്കാട് സ്വദേശി തങ്കരാജ് (65) ആണ് കൊല്ലപ്പെട്ടത്. മകൻ സജീവിനെ മാന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് സംഭവം.

സജീവും പിതാവും തമ്മിൽ നിരന്തരം വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് പുലർച്ചെയും വഴക്കുണ്ടായി. ഇതിനിടയിൽ സജീവൻ അച്ഛനെ ക്രൂരമായി മർദിക്കുകയായിരുന്നു.