സെക്‌സിൽ എത്ര താൽപര്യമില്ലാത്തയാളും കാട്ടുകുതിരയാകും ആയുർവേദത്തിലെ ഇതേതെങ്കിലുമൊന്ന് അകത്തുചെന്നാൽ

Monday 23 May 2022 2:58 PM IST

ജീവിക്കാൻ നെട്ടോട്ടമോടുന്ന പലർക്കും മിസ് ചെയ്യുന്ന ഒന്നാണ് ആരോഗ്യകരമായ ലൈംഗിക ജീവിതം. ജീവിതത്തിലെ ക്ളേശങ്ങൾ സമ്മാനിക്കുന്ന പിരിമുറുക്കങ്ങൾ ലൈംഗിക തൃഷ്‌ണയെയും ആസക്തിയെയും കാര്യമായിത്തന്നെ ബാധിക്കും. മനശാസ്ത്രപരവും ഹോർമോൺ സംബന്ധവുമായ ഏറ്റക്കുറച്ചിലുകൾ നമുക്ക് ചുറ്റിലുമുള്ള ചിലരുടെയെങ്കിലും ദാമ്പത്യത്തെ തകർത്തിട്ടുമുണ്ട്.

കൃത്യമായ ജീവിത ശൈലിയിലൂടെ കോട്ടങ്ങളെ നേട്ടങ്ങളാക്കാൻ സാധിക്കും. ഇക്കാര്യത്തിൽ ആയുർവേദത്തിന്റെ പങ്ക് വളരെ വലുതാണ്. ഒരു തരത്തിലുമുള്ള സൈഡ് എഫക്‌ടുകൾ ഇല്ലായെന്ന് മാത്രമല്ല പങ്കാളിയുമായുള്ള ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കാനും ആയുർവേദ വിധി പ്രകാരമുള്ള ചില കൂട്ടുകൾക്ക് കഴിയും.

അവ എന്തൊക്കെയെന്ന് നോക്കാം-

അശ്വഗന്ധ

പുരുഷ ശേഷിയ്‌ക്ക് ഉത്തമമാണ് അശ്വഗന്ധ. ആയുർവേദ പ്രകാരം പുരുഷ പ്രശ്‌നങ്ങൾക്ക് ചേർന്ന ഒന്ന്. ഇത് പുരുഷന്മാർക്കുണ്ടാകുന്ന ഉദ്ധാരണ പ്രശ്നങ്ങൾക്ക് നല്ലൊരു മരുന്നാണ്. ബീജങ്ങളുടെ ഗുണം വർദ്ധിപ്പിയ്ക്കാനും ഇതേറെ നല്ലതാണ്. അശ്വഗന്ധയിലെ നൈട്രിക് ഓക്‌സൈഡാണ് ഗുണകരമായി പ്രവർത്തിക്കുന്നത്. ഇതു പല തരത്തിലും പുരുഷ പ്രശ്നങ്ങൾക്ക് ഉപയോഗിയ്ക്കാം. കിടക്കാൻ നേരം പാലിൽ ചേർത്ത് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

അന്താരാഷ്‌ട്രതലത്തിൽ പ്രശസ്‌തമായ ബയോമെഡ് റിസർച്ച് ജേണലിൽ പറയുന്നത് പ്രകാരം, എട്ട് ആഴ്‌ച തുടർച്ചയായി അശ്വഗന്ധ സേവിക്കുന്ന ഒരാൾക്ക് മികച്ച രീതിയിലുള്ള ലൈംഗിക ശേഷി സ്വായത്തമാകുമെന്നാണ്. മാത്രമല്ല പങ്കാളിയായ സ്ത്രീക്കും അശ്വഗന്ധയുടെ ഗുണം അനുഭവിക്കാൻ കഴിയുമത്രേ.

ശതാവരി

ആയുർവേദ മരുന്നുകളുടെ രാജ്ഞി എന്നാണ് ശതാവരി അറിയപ്പെടുന്നത്. പാലിനൊപ്പം കഴിക്കുന്നതാണ് കൂടുതൽ നല്ലത്. പുരുഷന്മാരിൽ ബീജത്തിന്റെ അളവ് കൂട്ടുന്നതിനും, സ്ത്രീകളിൽ പ്രത്യുൽപാദന ശേഷി വർദ്ധിപ്പിക്കുന്നതിനും ശതാവരിയോളം കേമം മറ്റൊന്നില്ലത്രേ.

ഗോക്ഷുരം

സ്ത്രീ പുരുഷന്മാരിൽ കേമ ചേതന ഉണർത്തുന്നതിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് ഗോക്ഷുരം. ശീഘ്രസ്‌ഖലനം പോലുള്ള പ്രശ്നങ്ങളെ തരണം ചെയ്യാൻ പുരുഷന്മാർക്ക് ഗോക്ഷുരത്തെ ആശ്രയിക്കാവുന്നതാണ്. 60 ദിവസം ഇത് കൃത്യമായി സേവിച്ചു കഴിഞ്ഞാൽ ഏതു വിധത്തിലുള്ള ലൈംഗിക രോഗങ്ങളും ഭേദമാകുമെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്.

കുങ്കുമപ്പൂവ്

കുങ്കുമപ്പൂവ് നല്ലൊരു ലൈംഗിക ഉത്തേജകമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത് ഒരു പോലെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക ശേഷിയും ലൈംഗിക സംതൃപ്‌തിയും വർദ്ധിപ്പിക്കുന്നതിൽ കുങ്കുമപ്പൂവിന് വലിയ സ്ഥാനമുണ്ട്.

Advertisement
Advertisement