ഷൂട്ടിംഗിനിടെ ശ്രീജിത്ത് രവിക്ക് അപകടം, വായുവിൽ ഉയർന്ന നടനെ ഓടി എത്തിപ്പിടിച്ചത് മോഹൻലാൽ
സിനിമയിലെ ആക്ഷൻ രംഗങ്ങൾ കണ്ട് കൈയടിക്കുകയും രോമാഞ്ചമിളകുകയും ചെയ്യുന്നവർ നമ്മളിൽ പലരുമുണ്ടല്ലേ? ഇഷ്‌ടനടനായ സൂപ്പർതാരം വില്ലന്മാരെ ചവിട്ടിക്കൂട്ടുകയും അടിച്ചുപറപ്പിക്കുകയും ചെയ്യുന്നത് പലപ്പോഴും ലോജിക്കിന് നിരക്കില്ലെങ്കിലും ആസ്വാദനത്തിന് ഒരു മടിയും കാണിക്കാറില്ല. എന്നാൽ ആക്ഷൻ സീനുകൾ ചിത്രീകരിക്കുന്നത് വളരെ അപകടം നിറഞ്ഞ കാര്യമാണെന്ന് എത്രപേർക്കറിയാം. സിനിമയിൽ കാണുന്നത് പോലെ നായകൻ അത് ചെയ്‌തില്ലെങ്കിലും പകരം വരുന്ന ഡ്യൂപ്പ് ആർട്ടിസ്‌റ്റിന് ഇത്തരം രംഗങ്ങൾ വെല്ലുവിള തന്നെയാണ്.
മലയാളസിനിമയിൽ പരമാവധി ഡ്യൂപ്പില്ലാതെ സംഘട്ടനം ചെയ്യുന്നതിൽ മുൻ പന്തിയിലാണ് മോഹൻലാൽ. പുലിമുരുകൻ പോലുള്ള നിരവധി ചിത്രങ്ങളിൽ ലാൽ അനായാസകരമായാണ് ആക്ഷൻ ചെയ‌്തത്. ഇപ്പോഴിതാ, ആറാട്ട് എന്ന സിനിമയിലെ ഒരു സംഘട്ടന രംഗം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മോഹൻലാലും ശ്രീജിത്ത് രവിയും തമ്മിലുള്ള സംഘട്ടന രംഗമാണത്. ലാൽ എടുത്തു ഉയർത്തുമ്പോൾ ശ്രീജിത്ത് റോപ്പിൽ കറങ്ങി ഉയരുന്നതാണ് പ്ളാൻ ചെയ‌്തത്. എന്നാൽ ഒരിക്കൽ കറങ്ങി ഉയർന്ന നടൻ നിയന്ത്രണം കിട്ടാതെ ഒരാവർത്തി കൂടി മറിഞ്ഞു. തുടർന്ന് കാര്യം മനസിലായ മോഹൻലാൽ ഓടി എത്തി ശ്രീജിത്തിന്റെ കാലിൽ ബലമായി പിടിക്കുകയായിരുന്നു.
ഏട്ടനാണ് ❤️ആറാട്ട് സിനിമയുടെ ചിത്രീകരണത്തിനിടെ ശ്രീജിത്ത് രവിക്ക് അപകടം സംഭവിച്ചപ്പോൾ സഹായിക്കുന്ന ലാലേട്ടൻ.
Posted by Mohanlal club on Sunday, 22 May 2022
✅️Join Group 👉 Mohanlal club