ദിലീപിനൊപ്പം സിനിമ ചെയ്യാം; അതിജീവിത ഒരു പ്രചോദനമാണ്; വീഡിയോ

Monday 23 May 2022 6:10 PM IST

ഇന്റിമേറ്റ് സീനുകൾ അഭിനയിക്കേണ്ടി വരുമ്പോൾ സ്ത്രീകൾ മാത്രം കുറ്റക്കാരാകുന്ന അവസ്ഥയാണ് സമൂഹത്തിലുള്ളതെന്ന് നടി ദുർഗാകൃഷ‌്ണ. ഉടൽ ചിത്രത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

" ഞാനീ രംഗം ചെയ്യുന്നത് ഒറ്റയ്ക്ക‌ല്ല. വായുവിലേക്ക് നോക്കിയല്ല ഇതൊന്നും ചെയ്യുന്നത്. കൂടെയുള്ള ആൾക്കാർ ഹീറോയാകുന്നു. നമ്മളിപ്പോഴും മോശക്കാരി ആകുന്നു. ഇത്തരം വിമർശനങ്ങൾ ഉണ്ടാകുന്നത് സിനിമയ്‌ക്ക് പുറത്തു നിന്നാണ്.

ഇത് ആ സിനിമയ്‌ക്ക് വേണ്ടിയാണെന്ന് സിനിമയ്‌ക്ക് അകത്തുള്ളവർക്ക് അറിയാം. ആ സമയത്തെ സുഖത്തിന് വേണ്ടി നമ്മൾ പോയി ആവശ്യപ്പെടുന്നതല്ല ഈ സീൻ തരുമോയെന്ന്. സിനിമയ്‌ക്ക് വേണ്ട കാര്യമാണ്. അതാണ് ചെയ്യുന്നത്. ഉടല്‍ സിനിമയുടെ ടീസര്‍ ഇറങ്ങിയതോടെ പല കോണുകളില്‍ നിന്നും എനിക്ക് മെസേജുകള്‍ വന്നു. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് ഞാന്‍ തന്നെയാണോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്. പക്ഷേ ചിത്രം റിലീസായതോടെ ആ സീനുകളെ കുറിച്ചല്ല ആളുകൾ സംസാരിക്കുന്നത്,​ സിനിമയെ കുറിച്ചാണ്.

എല്ലാ പെണ്‍കുട്ടികള്‍ക്കും അതിജീവിത ഒരു പ്രചോദനമാണ്. അഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ സിനിമയിലേക്ക് വരുന്ന സമയത്താണ് ആ പ്രശ്‌നം ഉണ്ടാകുന്നത്. പല അവസ്ഥകളിലും മിണ്ടാതിരിക്കേണ്ട അവസ്ഥ പലര്‍ക്കും ഉണ്ടായിട്ടുണ്ട്.

ഇന്‍ഡസ്ട്രിയിലും അല്ലാതെയും. ആ വ്യക്തി നമ്മളെപ്പോലുള്ള എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്. ദിലീപിന്റെ കൂടെ നല്ല കഥയും കഥാപാത്രവും കിട്ടിയാൽ വ്യക്തിപരമായ പ്രശ്‌നങ്ങൾ മാറ്റി വച്ച് അഭിനയിക്കും. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. "